ഡിഫൻസ് ഫോഴ്സ്; സർക്കാരിന് സന്നദ്ധപ്രവർത്തകരുടെ പട്ടിക കൈമാറി യുവജനകമ്മീഷൻ
തിരുവനന്തപുരം: കേരളത്തിലെ യുവതയെ അണിചേർത്ത് കേരള സംസ്ഥാന യുവജനകമ്മീഷന്റെ യൂത്ത് ഡിഫൻസ് ഫോഴ്സ്. കമ്മീഷന് 14 ജില്ലകളിലായി ഉണ്ടായിരുന്ന സന്നദ്ധപ്രവർത്തകരുടെ സേനയെ കൊറോണയ്ക്കെതിരായ പ്രതിരോധ പ്രവർത്തനങ്ങളായി വിപൂലികരിച്ചാണ് പുതിയ പട്ടിക തയ്യാറാക്കിയിരിക്കുന്നത്.
രണ്ട് ദിവസം കൊണ്ട് സന്നദ്ധപ്രവർത്തനത്തിന് തയ്യാറായ നാലായിരത്തിലേറെ യുവജനങ്ങള്‍ ഓൺലൈൻ വഴി രജിസ്ററര്‍ ചെയ്ത് യൂത്ത് ഡിഫൻസ് ഫോഴ്സിൽ ഭാഗമായി.
ഇവരിൽ രണ്ടായിരത്തിലേറെ ആളുകൾ ആശുപത്രിയിൽ കൂട്ടിരിപ്പുകാരാകാൻ സന്നദ്ധത പ്രകടിപ്പിച്ചു.ആശുപത്രിയിൽ കൂട്ടിരിപ്പിനായുള്ളവരുടെ ലിസ്റ്റ് കേരള സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്സൺ ചിന്ത ജെറോം ബഹു. വ്യവസായ കായിക യുവജനകാര്യ വകുപ്പ് മന്ത്രി ശ്രീ. ഇ.പി. ജയരാജന് കൈമാറി.
യുവജനകമ്മീഷൻ സംസ്ഥാന കോഓർഡിനേറ്റർമാരായ ആർ. മിഥുൻഷാ, അഡ്വ. ഇ.എം.രൺദീഷ് എന്നിവർ സമീപം.
Comments are closed.