1470-490

കഷ്ടം സി പി എം, പുര കത്തുമ്പോൾ വാഴ വെട്ടരുത്

വളണ്ടിയർ സേന കൈ പിടിയിൽ ഒതുക്കണമെന്ന് സി.പി.എം നേതാവിന്റെ ആഹ്വാനം – ഓഡിയൊ പുറത്ത്

*സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും താനൂർ മുൻ ഏരിയ സെക്രട്ടറിയുമായ ഇ. ജയൻ.സംസാരിക്കുന്നു..

Posted by Noufal Shifa on Friday, March 27, 2020

പരപ്പനങ്ങാടി: വളണ്ടിയർ സേന കൈ പിടിയിൽ ഒതുക്കണമെന്ന് സി.പി.എം ജില്ലാ നേതാവിന്റ ആഹ്വാനം ഓഡിയൊ പുറത്ത്. സി.പി.എം. ജില്ലാ നേതാവും, തിരൂർ അർബൻ ബേങ്ക് ചെയർമാനുമായ ജയനാണ് വളണ്ടിയർ സേനയിൽ മറ്റ് രാഷ്ട്രീയ പർട്ടികൾ കയറുന്നതിന് മുൻപ് ഡിവൈഎഫ്ഐ പ്രവർത്തകർ വ്യാപകമായി കയറണമെന്നും മറ്റും പറയുന്നത്.നേരത്തെ ഇത്തരം വളണ്ടിയർ സേനയെ രാഷ്ട്രീയവത്കരിക്കാനുള്ള നീക്കത്തെ കുറിച്ച് റിപ്പോർട്ട് ചെയ്തിരുന്നു.ഇതിന്റെ തെളിവുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നത്. യുവജനങ്ങൾ രാഷ്ട്രീയം നോക്കാതെ സന്നദ്ധ സേവനത്തിന് തയ്യാറാവുമ്പോൾ അതിനെ രാഷ്ട്രീയ നേട്ടങ്ങളാക്കി മാറ്റാനുള്ള ഇത്തരം നീക്കം പരിഹാസ്യമാണ്.

കേരളത്തിൽ വീടുകളിലും ആശുപത്രികളിലും കഴിയുന്ന നിരാംലംബരായ ആൾക്കാരെ സഹായിക്കുന്നതിനായി സന്നദ്ധസേന എന്ന പേരിൽ സർക്കാർ ഒരു വാളൻ്റിയർ സേന ഉണ്ടാക്കുന്നു.ഇവർക്കു മാത്രമെ ഈ കോവിഡ് ലോക് ഡൗൺ കാലത്ത് സന്നദ്ധ പ്രവർത്തനം നടത്താൻ കഴിയുകയുള്ളൂ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് ഇവർക്ക് ഐഡൻ്റിറ്റി കാർഡും പ്രതിഫലവും മറ്റും നൽകുന്നത് . പരമാവധി ഡി.വൈ.എഫ്.ഐ പ്രവർത്തകരെ കുത്തിനിറച്ച് സി.പി.എം മിഷണറിയായി പ്രവർത്തിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത് എന്ന് നേരത്തെ ആശങ്കപെട്ടിരുന്നു. 22 വയസ്സു മുതൽ 40 വയസ്സുവരെ പ്രായമുള്ളവരാണ് ഇതിലെ അംഗങ്ങൾ. മുഖ്യമന്ത്രി ഇന്നത്തെ പത്ര സമ്മേളനം നടത്തുന്നതിനു മുമ്പുതന്നെ യുവജന കമ്മീഷൻ ചെയർ പേഴ്സൺ ചിന്താ ജറോം 1400 പേരുടെ ഒരു പട്ടിക കമ്മീഷൻ്റെതായി കൈമാറിയിരുന്നു.ഇവരെല്ലാം ഡി.വൈ.എഫ്.ഐ.ക്കാരാണന്ന ആരോപണം ശക്തമാണുതാനും. അടുത്ത തദ്ദേശ സ്വയംഭരണ -നിയമസഭാ തെരഞ്ഞെടുപ്പു കാലത്ത് ഇവരുടെ സേവനം ഉപയോഗപ്പെടുത്തുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.ഈ ലോക് ഡൗൺ കാലത്ത് ഇവർക്ക് യഥേഷ്ടം കറങ്ങി നടന്ന് പാർട്ടി പ്രവർത്തനവും മറ്റും നടത്താൻ കഴിയുകയും ചെയ്യും. സന്നദ്ധസേന രൂപീകരിക്കുമ്പോൾ, മറ്റുള്ളവർക്ക് ഇതു സംബന്ധിച്ച ഒരു സന്നദ്ധ പ്രവർത്തനം നടത്തുവാൻ സർക്കാർ അനുവദിക്കുകയുമില്ല. ഇത് ഒരു രാഷ്ട്രീയ മുതലെടുപ്പുമാണന്നാണ് വിലയിരുത്തൽ.ഇതാണ് പാർട്ടി പ്രവർത്തകർക്ക് നൽകുന്ന നിർദ്ധേശങ്ങൾ പുറത്ത് വന്നതിലൂടെ മനസ്സിലാകുന്നത് എന്നാണ് വിലയിരുത്തൽ.

Comments are closed.