കോവിഡ് ആശങ്ക: മാനസിക പിരിമുറുക്കത്തിന് വിദഗ്ധരുടെ സേവനം

കോവിഡ് 19 മാനസിക പിരിമുറുക്കം അനുഭവപ്പെടുന്നവർക്ക് ഫോണിലൂടെ ആശ്വാസം നൽകാൻ ജെ.സി.ഐ തൃപ്രയാറിന്റെ സേവനം. സൈക്കോളജിസ്റ്റുകൾ, അന്താരാഷ്ട്ര ട്രെയ്നർമാർ എന്നിവരുടെ സേവനമാണ് ജെ.സി.ഐ സൗജന്യമായി ലഭ്യമാക്കുന്നത്.
ഏങ്ങണ്ടിയൂർ, വാടാനപ്പള്ളി, തളിക്കുളം, നാട്ടിക, വലപ്പാട്, താന്ന്യം, എടത്തിരുത്തി പഞ്ചായത്തുകളിലെ താമസക്കാർക്ക് ബന്ധപ്പെടാവുന്നതാണെന്ന് പ്രസിഡന്റ് കെ.ബി.ബിനീഷ്, പ്രോഗ്രാം ഡയറക്ടർ ഡോ.ഷൈജു കാരയിൽ എന്നിവർ അറിയിച്ചു. ഫോൺ:9961444539, 9544666222
Comments are closed.