1470-490

കോവിഡ് 19: കാട്ടകാമ്പാലിൽ വാട്ട്സ്ആപ്പ് വഴി അവശ്യ സാധനങ്ങൾ വീട്ടിലെത്തും


നാടെങ്ങും കോവിഡ് ഭീതി നിലനിൽക്കെ കാട്ടകാമ്പാൽ പഞ്ചായത്തിൽ വാട്ട്സ് ആപ്പ് സന്ദേശം നൽകിയാൽ അവശ്യ സാധനങ്ങൾ വീടുകളിൽ എത്തിക്കാൻ കടയുടമകൾ. അങ്ങനെ പുറത്തിറങ്ങാതെ കോവിഡിനെ പ്രതിരോധിക്കുകയാണ് നാട്ടുകാർ. പ്രദേശത്തെ സൂപ്പർ മാർക്കറ്റുകൾ, നീതി മെഡിക്കൽ സ്റ്റോറുകൾ എന്നിവിടങ്ങളിൽ നിന്നാണ് വീട്ടുകാർക്ക് ഇത്തരം സൗകര്യം ലഭിക്കുന്നത്. ആവശ്യക്കാർ വാങ്ങേണ്ട സാധനങ്ങളുടെ ലിസ്റ്റ് അതത് കടകളിലെ വാട്ട്സ്ആപ്പ് നമ്പരിൽ അയച്ചാൽ മതിയാകും. സാധനങ്ങൾ വീട്ടിൽ എത്തിച്ചു കഴിഞ്ഞ ശേഷം മാത്രം പണം നൽകിയാൽ മതി.
നീതി മെഡിക്കൽ സ്റ്റോറുകളിലേക്കും മരുന്നു ലിസ്റ്റ് അയച്ച് വേണ്ട മരുന്നുകളുടെ വിവരം പ്രത്യേകം നൽകണം. കടകളിൽ തിരക്കൊഴിവാക്കാനും പ്രായമായവർക്ക് സാധനങ്ങൾ വാങ്ങുന്നതിനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനുമാണ് പല കച്ചവടക്കാരും ഇത്തരം പ്രവർത്തനം ആരംഭിച്ചത്. കാട്ടകാമ്പാൽ ഗ്രാമ പഞ്ചായത്ത് കച്ചവടക്കാരുടെ പ്രവർത്തനങ്ങളെ പ്രത്യേകം അഭിനന്ദിച്ചു.

Comments are closed.