കോവിഡ് 19: ഗുരുവായൂരിൽ കൂടുതൽ കെയർ സെന്ററുകൾ

കോവിഡ് 19 സമൂഹ വ്യാപനം ഉണ്ടായാൽ പ്രതിരോധിക്കുന്നതിനായി ഗുരുവായൂരിൽ കൂടുതൽ കെയർ സെന്ററുകൾ ഒരുക്കും. ജില്ലയിൽ ഏറ്റവും കൂടുതൽ ലോഡ്ജുകളും ഹോട്ടലുകളും ഗുരുവായൂർ നഗരസഭയുടെ പരിധിയിൽ വരുന്നതിനാലാണ് കൂടുതൽ കെയർ സെന്ററുകൾ ഇവിടെ സജ്ജമാക്കുന്നത്.
ജില്ലാ കളക്ടർ എസ് ഷാനവാസിന്റെ ചേമ്പറിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.
അടിയന്തിര ഘട്ടത്തിൽ ഉപയോഗിക്കാൻ ആയിരത്തിൽ കൂടുതൽ റൂമുകളാണ് ഇപ്രകാരം ഗുരുവായൂർ പരിസരത്ത് സജ്ജീകരിക്കുക. ഇതിന് വേണ്ട നടപടികൾ എടുക്കാൻ ഗുരുവായൂർ മുനിസിപ്പാലിറ്റിയുടെ കീഴിൽ വരുന്ന എല്ലാ ഹോട്ടൽ ഉടമകളോടും അസോസിയേഷനുകളോടും മന്ത്രി ആവശ്യപ്പെട്ടു. ഇതിന് വേണ്ട പ്രാരംഭ നടപടികൾ അടിയന്തരമായി തുടങ്ങി വയ്ക്കാൻ ആലോചന യോഗം ഇന്ന് (മാർച്ച് 28) നഗര സഭ ചെയർപേഴ്‌സന്റെ ചേമ്പറിൽ എം എൽ എ കെ വി അബ്ദുൽ ഖാദറിന്റെ അധ്യക്ഷതയിൽ നടക്കും.
Comments are closed.