സിവില്‍ സപ്ലൈസ് അധികൃതര്‍ കടകളില്‍ പരിശോധന നടത്തി

അമിത വില ഈടാക്കുന്നത് തടയുന്നതിന്റെ ഭാഗമായി സിവില്‍ സപ്ലൈസ് അധികൃതര്‍ കോഴിക്കോട് ജില്ലയില്‍ വിവിധ കടകളില്‍ പരിശോധന നടത്തി.
അഞ്ച് സ്‌ക്വാഡുകളായി 152 കടകള്‍ പരിശോധിച്ചു. പല കടകളിലും അമിതവില ഈടാക്കുന്നതായും പച്ചക്കറി ഒരേ ഇനത്തിനുതന്നെ പല കടകളിലും പല വില ഈടാക്കുന്നതായും ശ്രദ്ധയില്‍പ്പെട്ടതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. കൊറോണ പ്രതിരോധത്തിന്റെ പ്രത്യേക സാഹചര്യം മുതലെടുത്ത് അമിതവില ഈടാക്കി പൊതുജനങ്ങളെ ചൂഷണം ചെയ്യുന്ന നടപടി സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളെ വെല്ലുവിളിക്കുന്നതായതിനാല്‍ അവശ്യവസ്തു നിയമപ്രകാരം സാധനങ്ങള്‍ പിടിച്ചെടുത്ത് ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുമെന്നും ഓഫീസര്‍ അറിയിച്ചു.
പച്ചക്കറി ചില്ലറ വ്യാപാരികള്‍ പരിശോധന ഉദ്യോഗസ്ഥന്‍ മുമ്പാകെ പര്‍ച്ചേസ് ബില്‍ ഹാജരാക്കേണ്ടതും എല്ലാ കടകളിലും വിലനിലവാരം പ്രദര്‍ശിപ്പിക്കേണ്ടതുമാണ്. അമിത വില ഈടാക്കുന്നതു ശ്രദ്ധയില്‍പ്പെട്ടാല്‍ കട അടപ്പിക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും. അമിതവില ഈടാക്കുന്നതും പൂഴ്ത്തിവെപ്പും ശ്രദ്ധയില്‍ പെട്ടാല്‍ സിവില്‍ സപ്ലൈസ് അധികൃതരെ അറിയിക്കാം. പരാതി അറിയിക്കേണ്ട നമ്പര്‍: താലൂക്ക് സപ്ലൈ ഓഫീസര്‍ കോഴിക്കോട്- 9188527400, സിറ്റി റേഷനിങ് ഓഫീസര്‍
സൗത്ത് – 9188527401, സിറ്റി റേഷനിങ് ഓഫീസര്‍ നോര്‍ത്ത് -9188527402, താലൂക്ക് സപ്ലൈ ഓഫീസര്‍ കൊയിലാണ്ടി -9188527403, താലൂക്ക് സപ്ലൈ ഓഫീസര്‍ വടകര-9188527404, താലൂക്ക് സപ്ലൈ ഓഫീസര്‍ താമരശ്ശേരി -9188527399.
Comments are closed.