1470-490

ഓട്ടോ ഡ്രൈവറുടെ ഹോം ഡെലിവറി

ബാലുശേരി: ഓട്ടോ ഡ്രൈവറുടെയും ഭാര്യയുടെയും ഹോം ഡെലിവറി ശ്രദ്ധേയമാകുന്നു. നന്മണ്ട പര ലാട്ടുമ്മൽ രാജനും ഭാര്യ കുടുംബശ്രീ പ്രവർത്തകയുമായ ശ്രീ കലയുമാണ് കർമ്മനിരതരായി രംഗത്ത്.ലോക് ഡൗൺപ്രഖ്യാപിച്ചതോടെ യാത്രക്കാരെ ഉപേക്ഷിച്ച രാജൻ വീട്ടിൽ കഴിയുന്നവർക്കായി തന്റെ സേവനം ഉപയോഗപ്പെടുത്തുകയാണ്. നന്മണ്ട 13 ലെ പലചരക്കു കടയിൽ നിന്നും സാധനങ്ങൾ വാങ്ങാനുള്ള ലിസ്റ്റ് രാജന്റെ വാട്സ് ആപ്പ് നമ്പറിലേക്ക് കൊടുത്താൽ സാധനങ്ങ ളുമായി രാജൻ വീടിന്റെ ഉമ്മറപ്പടിയിലെത്തിയിരിക്കും. സാധനങ്ങളുടെ വില മാത്രം ഈടാക്കുന്നതിനു പുറമെ നിലവിലെ ചാർജിൽ നിന്നും ചെറിയ ഇളവ് നൽകിയാണ് സേവനം ഭാര്യ ശ്രീ കലയാവട്ടെ കുടുംബശ്രീ ഉൽപ്പന്നങ്ങൾ വീടുകളിലെത്തിച്ച് നൽകുന്നു. പടം ഓട്ടോ ഡ്രൈവർ രാജൻ

Comments are closed.