1470-490

അബ്ക്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് രണ്ടു മാസത്തെ പെന്‍ഷന്‍ ഒരുമിച്ചു നല്‍കും: ചെയര്‍മാന്‍

* ധനസഹായത്തിനും വായ്പയ്ക്കുമായി അംഗങ്ങള്‍ അപേക്ഷിക്കണം
* അപേക്ഷ ഇ-മെയില്‍ മുഖാന്തിരം
* തിരിച്ചറിയല്‍ രേഖകളും ബാങ്ക് അക്കൗണ്ടും നിര്‍ബന്ധം

അബ്കാരി തൊഴിലാളി ക്ഷേമനിധി അംഗങ്ങള്‍ക്ക് രണ്ട് മാസത്തെ പെന്‍ഷന്‍ ഒരുമിച്ച് കൊടുക്കുന്നതിന് ചെയര്‍മാന്‍ സി.കെ.മണിശങ്കറിന്റെ നേതൃത്വത്തിലുള്ള ബോര്‍ഡ്  തീരുമാനിച്ചു. ഏപ്രില്‍ മാസത്തെ പെന്‍ഷന്‍ അഡ്വാന്‍സായി നല്‍കും. തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്റെ നിര്‍ദേശപ്രകാരം ക്ഷേമനിധി അംഗങ്ങള്‍ക്ക് ആശ്വാസമെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് സി.കെ.മണിശങ്കര്‍ അറിയിച്ചു. 
കോവിഡ് 19  കാരണം ലോക്ക് ഡൗണ്‍ ചെയ്ത ബാറുകളിലെ അബ്കാരി തൊഴിലാളി ക്ഷേമനിധി അംഗങ്ങള്‍ക്ക് ആശ്വാസമായി 5000 രൂപ വീതം ധനസഹായം നല്‍കും. 10000 രൂപ വായ്പയായി  അനുവദിക്കുന്നതിനും തീരുമാനിച്ചു.
അടച്ച ബാറുകളില്‍ നിലവില്‍ ജോലി ചെയ്ത വന്നിരുന്നവരായിരുന്നെന്ന് തെളിയിക്കുന്ന രേഖ സഹിതം (തിരിച്ചറിയല്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട് രേഖകള്‍ സഹിതം) ക്ഷേമനിധി അംഗങ്ങള്‍ അതത് മേഖലാ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍മാരുടെ ഇ-മെയില്‍ വിലാസത്തിലേക്ക് അപേക്ഷ സമര്‍പ്പിക്കണം.തുക ഏപ്രില്‍ മാസം എട്ടാം തിയതിക്കു മുന്‍പായി വിതരണം ചെയ്യും. അപേക്ഷ സമര്‍പ്പിക്കേണ്ട ഇ-മെയില്‍ വിലാസങ്ങള്‍ യഥാക്രമം.
കോഴിക്കോട്   kawwfb.kkd@gmail.com
എറണാകുളം  abkariekm@gmail.com
തിരുവനന്തപുരം abkari.tvpm@gmail.com

Comments are closed.