1470-490

ജല അതോറിറ്റി 24 മണിക്കൂർ പ്രവർത്തിക്കുന്ന പ്രത്യേക സെൽ ആരംഭിച്ചു

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ശുദ്ധജല ലഭ്യത ഉറപ്പുവരുത്താൻ ജല അതോറിറ്റിയുടെ പ്രത്യേക സെൽ. ജല വിതരണത്തിൽ വരുന്ന വീഴ്ചകൾ പരിഹരിക്കാനും കാര്യക്ഷമമാക്കുന്നതിനും വേണ്ടി 24 മണിക്കൂർ പ്രവർത്തിക്കുന്ന പ്രത്യേക സെൽ തുറന്നു. ശുദ്ധജല വിതരണത്തിൽ പ്രശ്നങ്ങളുണ്ടെങ്കിൽ ഉടൻ പരാതി പരിഹാര നടപടികൾ സ്വീകരിക്കുമെന്നും തൃശൂർ ജില്ലാ ജല അതോറിറ്റി സൂപ്രണ്ടിങ് എഞ്ചിനീയർ അറിയിച്ചു. വിവരങ്ങൾക്ക് 0487 2333070 എന്ന നമ്പറിൽ ബന്ധപ്പെടാം.

Comments are closed.