1470-490

വടക്കാഞ്ചേരി നഗരസഭയിൽ സാനിറ്റൈസർ നിർമ്മാണം

വടക്കാഞ്ചേരി നഗരസഭ ശ്രീ വ്യാസ എൻഎസ്എസ് കോളേജിലെ കെമിസ്ട്രി വിഭാഗവുമായി ചേർന്ന് ഹാൻഡ് സാനിറ്റൈസർ നിർമ്മിക്കുന്നു. വടക്കാഞ്ചേരി നഗരസഭയ്ക്ക് കളക്ടർ മുഖാന്തരം എക്സൈസ് കമ്മീഷണർ അനുവദിച്ച 50 ലിറ്റർ സ്പിരിറ്റ് ഉപയോഗിച്ചാണ് സാനിറ്റൈസർ നിർമ്മിക്കുന്നത്. കെമിസ്ട്രി വിഭാഗം തലവൻ ഡോക്ടർ ആർ മനുവും സന്നദ്ധ പ്രവർത്തകരും ചേർന്നാണ് സാനിറ്റൈസർ നിർമ്മിക്കുന്നത്. വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ നിർേദ്ദശിച്ച അനുപാതത്തിലാണ് സാനിറ്റൈസർ നിർമ്മാണം. പ്രധാനമായും ആരോഗ്യ പ്രവർത്തകർക്കാണ് നിർമ്മാണം പൂർത്തിയാക്കിയ സാനിറ്റൈസർ നൽകുക. കുന്നംകുളം എസിപി സിനോജ് നിർമ്മാണ സ്ഥലം സന്ദർശിച്ചു. നഗരസഭാ വൈസ് ചെയർമാൻ എം ആർ സോമനാരായണൻ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം ആർ അനൂപ് കിഷോർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ കെ പ്രമോദ് കുമാർ, നഗരസഭാ കൗൺസിലർ പി ആർ അരവിന്ദാക്ഷൻ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. വടക്കാഞ്ചേരി നഗരസഭയിലെ റാപ്പിഡ് റെസ്പോൺസ് ടീം അംഗങ്ങളായ ബിനോയ്, സിബി പാർളിക്കാട്, വിനീത് എം, രഞ്ജിത്ത് ടി ആർ, ഷിബു (വ്യാസ കോളേജ്), അരുൺ കെ വി (പെലിക്കൺ ഫൗണ്ടേഷൻ) എന്നിവർ സാനിറ്റൈസർ നിർമ്മാണത്തിൽ പങ്കാളികളായി.

Comments are closed.