നൂറോളം കളവുകൾ നടത്തിയ മോഷ്ടാവ് പിടിയിൽ

കാട്ടിലങ്ങാടി തണ്ണീർ ഭഗവതി ക്ഷേത്രത്തിനടുത്തു താമസിക്കുന്ന യുവതിയുടെ ഒന്നരപവൻ സ്വർണ മാലയാണ് മോഷ്ടിച്ചത് . പുലർച്ചെ 2. 30 മണിക്ക് സ്ത്രീ വീടിനു പുറത്തെ ബാത്‌റൂമിൽ പോയി തിരികെ വീട്ടിലേക് കയറുമ്പോൾ കള്ളൻ പിറകിലൂടെ വന്നു മാല വലിച്ചു പൊട്ടിക്കുകയായിരുന്നു. വിവരം അറിഞ്ഞു 10മിനിറ്റുള്ളിൽ സ്ഥലത്തെത്തിയ പോലീസിന്റെ സമയോചിതമായ ഇടപെടൽ മൂലമാണ് പ്രതിയെ അറസ്റ്റ് ചെയ്യാൻ സാധിച്ചത്. യഹിയ s/o എമറാൾകുട്ടി കൊടിയന്റെപുരക്കൽ എടക്കടപ്പുറം എന്നയാൾ നിരവധി കളവുകേസിൽ ജയിൽ ശിക്ഷ അനുഭവിച്ച ആളും 2019വർഷത്തിൽ ഒരു താനൂർ ഒരുവീട്ടിൽ കളവു നടത്തിയതിൽ അറസ്റ്റ് ചെയ്തു കണ്ണൂർ സെൻട്രൽ ജയിലിൽ കഴിഞ്ഞു വരികയായിരുന്ന യഹിയ കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയതാണ്. കട്ടിലങ്ങാടി കളവു നടത്തിയ അതെ വീട്ടിൽ നിന്നും രണ്ടുവർഷം മുമ്പ് കളവു നടത്തിയതും കാട്ടിലങ്ങാടി അമ്ബലത്തിൽ ഭണ്ഡാരം പൊളിച്ചു കളവു നടത്തിയതും ഇയാൾ ആണെന്ന് ചോദ്യം ചെയ്തപ്പോ വ്യക്തമായിട്ടുള്ളതാണ്.. ഇന്നലെ കട്ടിലങ്ങാടി മഹാഗണപതി ക്ഷേത്രത്തിന്റെ ഭണ്ഡാരം പൊളിച്ചതും മോഷ്ടിച്ചതുമായ മുതലുകളും യുവതിയുടെ സ്വർണമാലയും പ്രതിയിൽ നിന്നും പോലീസ് കണ്ടെടുത്തു.. കൊറോണ കാരണം ആളുകൾ ജോലിയില്ലാതെ ഇരിക്കുന്നതിനാൽ കളവു കൂടുവാൻ സാധ്യത ഉണ്ടെന്നു ജില്ലാ പോലീസ് മേധാവി യു. അബ്ദുൾ കരീം IPS ന്റെ ഇന്റലിജിൻസ് റിപ്പോർട്ട് ഉണ്ടായിരുന്നു ആയതിനാൽ police ശക്തമായ പട്രോളിങ് ആണ് നടത്തി വരുന്നതെന്നും ജനങ്ങൾ കളവു തടയുന്നതിന് വേണ്ട മാർഗങ്ങൾ സ്വീകരിക്കണമെന്നും താനൂർ ഇൻസ്‌പെക്ടർ പി. പ്രമോദ് പറഞ്ഞു.. .. P. Pramod. ഇൻസ്‌പെക്ടർ . Si naveenshaj Si varijakshan, എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്..
Comments are closed.