1470-490

സപ്ലൈകോ വില്‍പ്പന ശാലകളുടെ പ്രവര്‍ത്തനസമയം പുനഃക്രമീകരിച്ചു

കോവിഡ് 19 നിയന്ത്രണത്തിന്റെ ഭാഗമായി സപ്ലൈകോ വില്‍പ്പന ശാലകളുടെ പ്രവര്‍ത്തനസമയം പുനഃക്രമീകരിച്ചതായി മേഖല മാനേജര്‍ അറിയിച്ചു. മാവേലി സ്‌റ്റോര്‍, മാവേലി സൂപ്പര്‍ സ്‌റ്റോര്‍, പീപ്പിള്‍സ് ബസാര്‍, ഹൈപ്പര്‍ മാര്‍ക്കറ്റ്, അപ്നാ ബസാര്‍ എന്നിവ രാവിലെ 11 മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെ ഇടവേളയില്ലാതെ പ്രവര്‍ത്തിക്കും. സപ്ലൈകോ മെഡിക്കല്‍ സ്‌റ്റോറുകള്‍ രാവിലെ ഒന്‍പത് മണി മുതല്‍ വൈകിട്ട് 6 മണി വരെയും പ്രവര്‍ത്തിക്കും.

സപ്ലൈകോയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് വിവിധ ജില്ലകളില്‍ താലൂക്ക് തലത്തില്‍ നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചതായി കോഴിക്കോട് മേഖലാ മാനേജര്‍ അറിയിച്ചു. കോഴിക്കോട് താലൂക്കില്‍ കോഴിക്കോട് സപ്ലൈകോ ഡിപ്പോ ജൂനിയര്‍ മാനേജര്‍ രജനി കെ.കെ. 9447990110, താമരശ്ശേരിയില്‍ കൊടുവള്ളി സപ്ലൈകോ ഡിപ്പോ ജൂനിയര്‍ മാനേജര്‍ എസ്.ലളിതാഭായ് 9447990111, കൊയിലാണ്ടിയില്‍ സപ്ലൈകോ കൊയിലാണ്ടി ഡിപ്പോ മാനേജര്‍ ടി.സി.രാജന്‍ 9447975266,
വടകരയില്‍ സപ്ലൈകോ വടകര ഡിപ്പോ ജൂനിയര്‍ മാനേജര്‍ ജയന്‍ എന്‍. 9447990114 എന്നിവരെയാണ് നിയോഗിച്ചത്.

Comments are closed.