1470-490

മഹാരാഷ്ട്രയിൽ കുടുങ്ങിയ ലോറി ഡ്രൈവർമാർക്ക് നാട്ടിലേക്ക് മടങ്ങാൻ സർക്കാർ അനുമതി

ഡോ. ശശി തരൂർ എംപിയുടെ ഇടപെടൽ –മഹാരാഷ്ട്ര അതിർത്തിയിൽ കുടുങ്ങിയ കേരളത്തിൽ നിന്നുള്ള ലോറി ഡ്രൈവർമാർക്ക് നാട്ടിലേക്ക് മടങ്ങാൻ സർക്കാർ അനുമതി

ഗുജറാത്തിലേക്ക് ചരക്കുമായി പോയ മലയാളി ഡ്രൈവർമാരാണ് ഇന്നലെ അർധ രാത്രിയിൽ പ്രാബല്യത്തിൽ വന്ന ലോക്ക് ഡൗണ് കാരണം മഹാരാഷ്ട്രയിൽ പെട്ടു പോയത്. ഇവരോട് പോലീസ് മോശമായി പെരുമാറുന്ന എന്നും പരാതി ഉയർന്നു.

വിഷയം ശ്രദ്ധയിൽപ്പെട്ട ഡോ. തരൂർ ഇവരെ അതിർത്തി കടത്തിവിടാൻ ട്വിറ്ററിലൂടെ മഹാരാഷ്ട്ര മുഖ്യമന്ത്രിയോട് അഭ്യർഥിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഇവരെ ആവശ്യമായ പരിശോധനകൾ തീർത്ത് നാട്ടിലേക്ക് വിടാനുള്ള സൗകര്യം മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ഒരുക്കുകയും ഈ വിവരം ഡോ. തരൂരിനെ മുഖ്യമന്ത്രിയുടെ മകനും മന്ത്രിയുമായ ആദിത്യ താക്കറെ ഫോണിലൂടെ അറിയിക്കുകയും ചെയ്തു.

Comments are closed.