ലോക്ക് ഡൗൺ ലംഘനം: കൊടുങ്ങല്ലൂരിൽ കടയുടമകൾക്കെതിരെ കേസ്

കോവിഡ് 19 വൈറസ് സമൂഹ വ്യാപനം തടയുന്നതിന്റെ ഭാഗമായി സർക്കാർ നിർദേശിച്ച ലോക്ക് ഡൗൺ ലംഘിച്ചതിനെ തുടർന്ന് കൊടുങ്ങല്ലൂരിൽ രണ്ട് കടയുടമകൾക്കെതിരെ കേസ്. കടകൾക്കും മീൻ സ്റ്റാളുകൾക്കും മുന്നിൽ ആളുകൾ കൂട്ടം കൂടി നിന്നതിനെ തുടർന്ന് എടവിലങ്ങ് ചന്തയിലുള്ള കൈതക്കാട്ട് വെജിറ്റബിൾസ് ഉടമ കൈതക്കാട്ട് വേണു(64), കാരയിൽ മീൻ കച്ചവടം നടത്തുന്ന പതിയാശ്ശേരി നൗഷാദ് (50) എന്നിവരെയാണ് സി ഐ പി.കെ പത്മരാജന്റെ നിർദ്ദേശപ്രകാരം എസ് ഐ ഇ.ആർ ബൈജു കേസെടുത്ത് അറസ്റ്റ് ചെയ്തത്.
Comments are closed.