വിവിധ കേസുകളിൽ അകപ്പെട്ട് ജയിലിലായിരുന്ന 300 ഫിലിപ്പീൻസ് പൗരന്മാരെ നാടുകടത്തി.

കുവൈത്ത്സിറ്റി: വിവിധ കേസുകളിൽ അകപ്പെട്ട് കുവൈത്തിൽ
ജയിലിലായിരുന്ന 300 ഫിലിപ്പീൻസ് പൗരന്മാരെ നാടുകടത്തി. തൽഹ
നാടുകടത്തൽകേന്ദ്രത്തിൽ കഴിഞ്ഞിരുന്ന 151 ഫിലിപ്പീനി വനിതകെളയും 16 പുരുഷന്മാരെയുമാണ് നാടുകടത്തിയത്. ഒളിച്ചോടിയ 41ഗാർഹികത്തൊഴിലാളികളെയും മാൻപവർഅതോറിറ്റിക്കു മുന്നിൽ കീഴടങ്ങിയ 91 അനധികൃത
താമസക്കാരെയും ഇതോടൊപ്പം
നാടുകടത്തി. ബുധനാഴ്ച ഉച്ചക്ക് 1.30നാണ് കുവൈത്ത് എയർവേസ് ടെർമിനലിൽനിന് ഇവർ വിമാനം കയറിയത്. ഫിലിപ്പീൻസ് എംബസിയുമായി സഹകരിച്ചാണ് കുവൈത്ത് അധികൃതർ തൊഴിലാളി
കളെ തിരിച്ചയക്കാൻ നടപടി സ്വീകരിച്ചത്.
കുവൈത്താണ് വിമാനം ഏർ
പ്പെടുത്തിയതും മുഴുവൻ യാത്രാചെലവ്
വഹിച്ചതും. കോവിഡ് മുക്തരാണെന്ന് തെളിയിക്കുന്ന ആരോഗ്യ സർട്ടിഫിക്കറ്റ്ഹാജരാക്കണമെന്ന് തൊഴിലാ
ളികളെ സ്വീകരിക്കുന്നതിന് ഫിലിപ്പീൻസ് നിബന്ധന വെച്ചിരുന്നു. രാജ്യത്തെ ജയിലുകൾ
നിറഞ്ഞതിനെ തുടർന്നാണ് അതത് രാജ്യങ്ങൾക് തടവുകാരെകൈമാറി തിരക്ക് കുറക്കാൻ തീരുമാനിച്ചത്. ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക
എന്നീ രാജ്യങ്ങളിലെ ഏതാനും തടവുകാരെ അതത് രാജ്യങ്ങൾ അംഗീകരിക്കുന്ന മുറക്ക്വൈകാതെ കയറ്റി അയക്കാനിരിക്കുകയാണ്. ഇന്ത്യയും തിരിച്ചുവ രുന്നവർ വൈറസ് മുക്തമാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ആവശ്യ
പ്പെട്ടിട്ടുണ്ട്. അതിനിടെ, ഗുരുതര
കുറ്റകൃത്യങ്ങളിൽ ഏർപ്പെടാതി
രിക്കുകയും ജയിലിൽ നല്ലനടപ്പിലുമായിരുന്ന 115 തടവുകാരെ വിട്ടയച്ചു.
Comments are closed.