1470-490

പരിശോധന നടത്തി

വടക്കാഞ്ചേരി നഗരസഭയും ആരോഗ്യ വിഭാഗവും പോലീസും സംയുക്തമായി ഹോം ഐസൊലേഷനിൽ ഉള്ളവരുടെ വീടുകൾ, വടക്കാഞ്ചേരി ടൗൺ, സൂപ്പർ മാർക്കറ്റുകൾ തുടങ്ങിയ സ്ഥലങ്ങളിൽ പരിശോധന നടത്തി. പരിശോധനയിൽ നഗരസഭാ വൈസ് ചെയർമാൻ എം ആർ സോമ നാരായണൻ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജയ പ്രീത മോഹനൻ, കൗൺസിലർമാരായ അബ്ദുസ്സലാം, പി ആർ അരവിന്ദാക്ഷൻ, നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ വൈകുണ്ഠൻ എൽ എസ്, ജില്ലാ ആശുപത്രി ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഡോണി, ജനമൈത്രി പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ നേതൃത്വം കൊടുത്തു.കോവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട് വടക്കാഞ്ചേരി നഗരസഭ രണ്ടുദിവസമായി അനൗൺസ്മെന്റ് നടത്തിവരുന്നുണ്ട്.

Comments are closed.