1470-490

കോവിഡ് 19: വൈറസിനെ തുരത്താൻ ഹൈപ്പോ ക്ലോറൈറ്റ് മിശ്രിതവുമായി ഫയർ ആൻഡ് റെസ്‌ക്യൂ ടീം

വൈറസിനെ തുരത്താൻ ഹൈപ്പോ ക്ലോറൈറ്റ് മിശ്രിതം തളിച്ച് ഫയർ ആൻഡ് റെസ്‌ക്യൂ ടീം. കോവിഡ് 19 വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഗുരുവായൂർ ഫയർ ആൻഡ് റെസ്‌ക്യൂ ടീം ചാവക്കാട് സബ് ജയിൽ അണുവിമുക്തമാക്കി. കൊറോണ വൈറസ് ഭീഷണിയുടെ പശ്ചാത്തലത്തിലാണ് നഗരം അണുവിമുക്തമാക്കാനുള്ള ഫയർ ആൻഡ് റെസ്‌ക്യൂ വിഭാഗത്തിന്റെ തീരുമാനം.എല്ലാ സെല്ലുകളും, ഓഫീസ്, വരാന്ത, സന്ദർശനമുറി, ഹാൾ, അടുക്കള എന്നിങ്ങനെ ചാവക്കാട് സബ്ജയിലിൽ നാലുപാടും ഹൈപ്പോ ക്ലോറൈറ്റ് മിശ്രിതം തളിച്ച് അണുവിമുക്തമാക്കി. 1000 ലിറ്റർ വെള്ളത്തിൽ പോയിന്റ് 5 ശതമാനം ഹൈപ്പോ ക്ലോറൈറ്റ് ലായിനി കലർത്തിയാണ് മിശ്രിതം തയ്യാറാക്കുന്നത്. ഗുരുവായൂർ ഫയർ ആൻഡ് റെസ്‌ക്യൂ സ്റ്റേഷൻ ഓഫീസർ സുൽഫീസ് ഇബ്രാഹിമിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ അജിത്ത്, സൂരജ്, ഡ്രൈവർ സതീഷ് എന്നിവർ ചേർന്ന ടീം സബ്ജയിൽ അണുവിമുക്തമാക്കിയത്.

Comments are closed.