1470-490

മാനസിക ആരോഗ്യത്തിന് ആയുർവേദ ഹെൽപ്പ് ഡെസ്‌ക്; ഹലോ മൈ ഡിയർ ഡോക്ടർ

കോവിഡ് 19ന്റെ സാഹചര്യത്തിൽ ക്വാറന്റൈനിൽ കഴിയുന്നവർക്കും അവരുടെ കുടുംബാംഗങ്ങൾക്കും മാനസിക സമ്മർദ്ദം ഒഴിവാക്കാൻ ഭാരതീയ ചികിത്‌സാവകുപ്പ് എല്ലാ ജില്ലകളിലും ഹലോ മൈ ഡിയർ ഡോക്ടർ എന്ന ഹെൽപ് ഡെസ്‌ക്ക് ആരംഭിച്ചതായി ഡയറക്ടർ ഡോ. കെ. എസ്. പ്രിയ അറിയിച്ചു. തിരുവനന്തപുരം ജില്ലയിൽ സേവനം ആവശ്യമുള്ളവർ 447963481, 9495148480,9400523425,9142417621 എന്നീ നമ്പറുകളിൽ വിളിക്കണം.
വ്യാജ സന്ദേശങ്ങൾ ഉണ്ടാക്കുന്ന ആശയക്കുഴപ്പം കൂടിയാകുമ്പോൾ കൊറോണക്കാലം കഴിഞ്ഞാലും മനോവ്യഥ മാറത്ത സാഹചര്യം ഉണ്ടായേക്കാമെന്ന് ഡോ. പ്രിയ പറഞ്ഞു. കൊറോണയെ അകറ്റാൻ മുൻകരുതലുകൾക്കൊപ്പം രോഗപ്രതിരോധശേഷിയും മെച്ചപ്പെടുത്തണം. ഒരു വ്യക്തിയുടെ രോഗപ്രതിരോധശേഷി അയാളുടെ മാനസികവും ശാരീരികവുമായ അവസ്ഥകളെ ആശ്രയിച്ചിരിക്കുന്നു. കൊറോണ വ്യാപകമായതോടെ ജനങ്ങളുടെ ആകുലതകളും വർദ്ധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഭരതീയ ചികിത്‌സാവകുപ്പ് ഹെൽപ് ഡെസ്‌ക്ക് ആരംഭിച്ചത്.

Comments are closed.