ദുരന്തനിവാരണ സേന; ഗുരുവായൂർ റയിൽവേ സ്റ്റേഷൻ അണുവിമുക്തമാക്കി

ഗുരുവായൂർ ഫയർ ആന്റ് റെസ്‌ക്യൂവിന് കീഴിൽ സജ്ജമാക്കിയ സിവിൽ ഡിഫെൻസ് ദുരന്തനിവാരണ സേന ഗുരുവായൂർ റയിൽവേ സ്റ്റേഷൻ അണുവിമുക്തമാക്കി.കോവിഡ് 19 വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് നഗരമൊട്ടാകെ അണുവിമുക്തമാക്കുന്നത്. കൊറോണ എന്ന മഹാമാരിയെ തടയുന്നതിനായി ഫയർ ആൻഡ് റസ്‌ക്യു നടത്തുന്ന അണുനശീകരണ പ്രവർത്തനത്തിന് സേനയും മുന്നിട്ടിറങ്ങി. ആദ്യ ചുവടായി ഇന്നലെ (മാർച്ച് 26) ഗുരുവായൂർ റെയിൽവെ സ്റ്റേഷനും പരിസരവും വൃത്തിയാക്കി.സ്റ്റേഷനും പരിസരവും അണുനാശിനിയായ ഹൈപ്പോ ക്ലോറൈറ്റ് ലായിനി ഉപയോഗിച്ചാണ് ശുചിയാക്കിയത്. ഫസ്റ്റ് റസ്പോൺസ് വെഹിക്കിളിൽ (എഫ്ആർവി) കൊണ്ട് വന്ന ലായനി വാട്ടർ മിസ്റ്റിലൂടെ തളിച്ചു. ഗുരുവായൂർ ഫയർ ആൻഡ് റെസ്‌ക്യൂ സ്റ്റേഷൻ സീനിയർ ഓഫീസർ വിനുരാജാണ് ശുചിയാക്കലിന് നേതൃത്വം നൽകിയത്. ഫയർ ആന്റ് റെസ്‌ക്യൂ ഓഫീസർമാരായ ജിമോദ്, സാജിൻ, ഡ്രൈവർ രജികുമാർ എന്നിവരും ദുരന്തനിവാരണ സേനയിലെ അംഗങ്ങളും ചേർന്നാണ് അണുവിമുക്തമാക്കിയത്.പ്രളയം, വൈറസ്, തീപിടുത്തം പോലുള്ള ദുരന്തങ്ങൾ നേരിടാൻ വേണ്ടിയാണ് കേരള സർക്കാർ സിവിൽ ഡിഫെൻസ് ആർമി രൂപീകരിച്ചത്. ഗുരുവായൂർ ഫയർ ആൻഡ് റെസ്‌ക്യൂ വിഭാഗം 2019 ഡിസംബറിൽ ആരംഭിച്ച മുപ്പത് അംഗങ്ങളടങ്ങുന്ന ദുരന്തനിവാരണ സേന ഫെബ്രുവരി മാസമാണ് ട്രെയിനിങ് പൂർത്തിയാക്കിയത്.
Comments are closed.