1470-490

ഗുരുവായൂർ നഗരസഭ ബജറ്റ്

നഗരസഭ വൈസ് ചെയർമാൻ അഭിലാഷ്.വി.ചന്ദ്രൻ ബജറ്റ് അവതരിപ്പിക്കുന്നു

ക്ഷേത്ര നഗരിയെ മാലിന്യ മുക്തമാക്കുന്നതിനും ഗതാഗത സൗകര്യം വർദ്ധിപ്പിക്കുന്നതിനും മുൻഗണന


ഗുരുവായൂർ: ക്ഷേത്ര നഗരിയെ മാലിന്യ മുക്തമാക്കുന്നതിനും ഗതാഗത സൗകര്യം വർദ്ധിപ്പിക്കുന്നതിനും ഊന്നൽ നൽകുന്ന ബജറ്റ് നഗരസഭയിൽ അവതരിപ്പിച്ച് പാസ്സാക്കി. വൈസ് ചെയർമാൻ അഭിലാഷ്.വി.ചന്ദ്രനാണ് കൗൺസിൽ യോഗത്തിൽ ബജറ്റ് അവതരിപ്പിച്ചത്. തീർത്ഥാടന നഗരിയെ മാലിന്യ മുക്തമാക്കിയെടുക്കുന്നതിനും പ്രളയകാലത്തെ അതിജീവിക്കുന്നതിനും പ്രകൃതിസംരക്ഷണത്തിനും നഗരസഭയിലെ മുഴുവൻ തോടുകളും ജൈവ സമൃദ്ധമായ നീർച്ചാലുകളാക്കി മാറ്റുന്നതിനും വലിയതോടിനെ സംരക്ഷിക്കുന്നതിനും സൗന്ദര്യവൽക്കരിക്കുന്നതിനും ബജറ്റിൽ പദ്ധതികളുണ്ട്. വനിത ക്ഷേമത്തിന് നിരവധി പദ്ധതികൾ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സമ്പൂർണ്ണ ഗതാഗത സൗകര്യം 5 കോടി, കൊറോണ പ്രതിരോധത്തിനായി ദുരന്തസേനയ്ക്ക് 50 ലക്ഷം, അഗതിമന്ദിരം 3 കോടി, പ്രകാശനഗരം 1 കോടി, വിശപ്പ് രഹിത കേരളം 10 ലക്ഷം,  നാട്യഗൃഹം 3 കോടി, മാലിന്യ മുക്ത ഗുരുവായൂർ 2 കോടി, വയോ ക്ലബ് 50 ലക്ഷം, വലിയ തോട് സംരക്ഷണം സൗന്ദര്യവൽക്കരണം ‘ ശംഖ് പുഷ്പവും മുല്ലവള്ളിയും ‘ പദ്ധതി 1 കോടി, വനിത വ്യവസായ കേന്ദ്രം 15 ലക്ഷം, ഹരിതസേന നഴ്‌സറി 10 ലക്ഷം, ഇക്കോ ഷോപ്പ് 20 ലക്ഷം, കൃഷ്ണപിള്ള സ്‌ക്വയർ 10 ലക്ഷം, ചെമ്മണ്ണൂർ തോട് 10 ലക്ഷം, കൊച്ചിൻ ഫ്രോയിഡർ തോട് 10 ലക്ഷം, ചെമ്പ്രം തോട് 5 ലക്ഷം, പടിഞ്ഞാറെ നട വികസനം, മമ്മിയൂർ സെന്റർ വികസനം, ഇ എം എസ് ഫ്‌ളാറ്റ് തുടങ്ങി 164,52,89,872 രൂപയുടെ വരവും 146,25,43,087 രൂപ ചിലവും, 18,27,46,785 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. കൗൺസിൽ യോഗത്തിൽ ചെയർപേഴ്‌സൺ എം.രതി അധ്യക്ഷയായി. ബജറ്റവതരണത്തിന ശേഷം ചർച്ച പൂർത്തിയാക്കി അരമണിക്കൂറിനുള്ളിൽ കൗൺസിൽ യോഗം അവസാനിച്ചു.

Comments are closed.