1470-490

മാലിന്യ മുക്ത ഗുരുവായൂരിന് ഊന്നൽ നൽകി നഗരസഭ ബജറ്റ്

നഗരസഭ ബജറ്റ്’മാലിന്യ മുക്ത ഗുരുവായൂർ’ എന്ന ലക്ഷ്യം മുൻനിർത്തി ചൂൽപ്പുറത്ത് മാതൃകാപരമായ മാലിന്യ സംസ്‌കരണ കേന്ദ്രം ആരംഭിക്കും. ഗുരുവായൂർ ചെയർപേഴ്സൻ എം. രതിയുടെ അധ്യക്ഷതയിൽ ചേർന്ന നഗരസഭ 2020-21 വർഷത്തെ ബജറ്റ് അവതരണത്തിലാണ് ഇക്കാര്യം ഉൾപ്പെടുത്തിയത്. വൈസ് ചെയർപേഴ്സൻ അഭിലാഷ് വി. ചന്ദ്രൻ ബജറ്റ് അവതരിപ്പിച്ചു. കേരളത്തിലെ വ്യത്യസ്തമായ മാലിന്യ സംസ്‌ക്കരണ സംവിധാനമാക്കി ഗുരുവായൂരിനെ മാറ്റുന്നതിനാണ് ബജറ്റ് മുൻതൂക്കം നൽകിയത്. തീർത്ഥാടന നഗരിയെ മാലിന്യ മുക്തമാക്കുക, പ്രളയകാലത്തെ അതിജീവനം, പ്രകൃതിസംരക്ഷണം, നഗരസഭയിലെ മുഴുവൻ തോടുകളും ജൈവ സമൃദ്ധമായ നീർച്ചാലുകളാക്കി മാറ്റുക, വലിയതോടിനെ സംരക്ഷിക്കുകയും സൗന്ദര്യവൽക്കരിക്കുകയും ചെയ്യുക എന്നിങ്ങനെ വൈവിധ്യമാർന്ന പദ്ധതികൾക്കാണ് ഗുരുവായൂർ നഗരസഭ മുന്നിട്ടിറങ്ങുന്നത്.ഗുരുവായൂർ നഗരത്തിന്റെ മുഖഛായ മാറ്റുന്ന പദ്ധതികളാണ് ബജറ്റിൽ. വനിതക്ഷേമത്തിന് നിരവധി പദ്ധതികൾ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സമ്പൂർണ്ണ ഗതാഗത സൗകര്യത്തിന് 5 കോടി രൂപയാണ് നഗരസഭ വകയിരുത്തിയത്. നാട്യഗൃഹം, അഗതിമന്ദിരം എന്നിവയുടെ പുനരുദ്ധാരണത്തിന് 3 കോടി, മാലിന്യ മുക്ത ഗുരുവായൂരിന് 2 കോടി, പ്രകാശനഗരം, ശംഖ് പുഷ്പവും മുല്ലവള്ളിയും എന്നീ പദ്ധതിക്ക് ഓരോ കോടി വീതവും മാറ്റവെക്കും. കൂടാതെ ദുരന്തസേന, വയോ ക്ലബ് എന്നിവയ്ക്ക് 50 ലക്ഷവും ഇക്കോ ഷോപ്പ് 20 ലക്ഷവുമാണ്.സ്ത്രീകളുടെ ഉന്നമനത്തിന് വേണ്ടി വനിത വ്യവസായ കേന്ദ്രം ആരംഭിക്കാൻ 15 ലക്ഷവും വിശപ്പ് രഹിത കേരളം, വലിയ തോട് സംരക്ഷണം,് സൗന്ദര്യവൽക്കരണം, ഹരിതസേന നഴ്സറി, കൃഷ്ണപിള്ള സ്‌ക്വയർ, ചെമ്മണ്ണൂർ തോട്, കൊച്ചിൻ ഫ്രോയിഡർ തോട് നവീകരണത്തിന് 10 ലക്ഷം വീതവും ബജറ്റ് വകയിരുത്തി.ചെമ്പ്രംതോട് നവീകരണം, ചിത്ര ചന്ത, പടിഞ്ഞാറെ നട വികസനം, മമ്മിയൂർ സെന്റർ വികസനം, ഇ എം എസ് സ്‌ക്വ്യർ, ഫ്‌ളാറ്റ് തുടങ്ങി 164,52,89,872 രൂപയുടെ വരവും 146,25,43,087 രൂപ ചിലവും 18,27,46,785 രൂപ മിച്ചവും കണക്കാക്കി. വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാർ പങ്കെടുത്തു.

Comments are closed.