ബൈക്കിൽ കറങ്ങി നടന്ന 9 പേരെ ഗുരുവായൂരിൽ പോലീസ് പിടിക്കൂടി.

ലോക്ക്ഡൗൺ ദിനത്തിൽ പോലീസിന്റെ നിർദേശം ലംഘിച്ച് ബൈക്കിൽ കറങ്ങി നടന്ന 9 പേരെ ഗുരുവായൂരിൽ പോലീസ് പിടിക്കൂടി. പിടിയിലായവരിൽ ഒരാൾ ആരോഗ്യ വിഭാഗം ക്വാറിന്റെൻ നിർദേശിച്ചയാൾ.
ഗുരുവായൂർ: ലോക്ക്ഡൗൺ ദിനത്തിൽ പോലീസിന്റെ നിർദേശം ലംഘിച്ച് ബൈക്കിൽ കറങ്ങി നടന്ന 9 പേരെ ഗുരുവായൂരിൽ പോലീസ് പിടിക്കൂടി. പിടിയിലായവരിൽ ഒരാൾ ആരോഗ്യ വിഭാഗം ക്വാറിന്റെൻ നിർദേശിച്ചയാൾ. ഇരിങ്ങപ്പുറം സ്വദേശികളായ കിഴുവര വീട്ടിൽ ഡോൺ ബോസ്ക്കോ (19), ഏരിയിൽ വിഷ്ണു (22), മമ്മിയൂർ മൂത്തേടത്ത് ശരത്ത് (31 ), കാക്കശ്ശേരി മാങ്ങൻ വീട്ടിൽ ഷാജൻ (46), തൃത്തല്ലൂർ വലിയകത്ത് വീട്ടിൽ ഷംസാദ് (25), ബ്രഹ്മകുളം വലിയകത്ത് മേച്ചേരി നവാസ് (21), ആർത്താറ്റ് സ്രാമ്പിക്കൽ വീട്ടിൽ ശരത് (30) എന്നിവരെയാണ് ഗുരുവായൂർ പോലീസ് പിടികൂടിയത്. പിടികൂടിയവരിൽ ഡോൺ ബോസ്ക്കോ ആരോഗ്യവിഭാഗം ക്വാറിന്റെയിൻ നിർദേശിച്ച വ്യക്തിയാണ്. പത്തനംതിട്ടയിൽ ജോലി സ്ഥലത്തു നിന്നും നാട്ടിലെത്തിയതിനെ തുടർന്നാണ് ഇയാളെ ക്വാറിന്റെയിനിൽ ആക്കിയിരുന്നത്. ആരോഗ്യ വിഭാഗത്തിന്റെ നിർദേശത്തെ തുടർന്ന് ഇയാളെ വീണ്ടും വീട്ടിൽ ക്വാറിന്റെയിനിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ കേസെടുത്ത ശേഷം വിട്ടയച്ചു. ചാവക്കാട് ചന്ദന പറമ്പിൽ വീട്ടിൽ മുഹസിൻ (25 ), പാലുവായ് പുതുവീട്ടിൽ നവാസ് (39) എന്നിവരെയാണ് ഗുരുവായൂ ടെമ്പിൾ പോലീസ് പിടികൂടിയത്. കേസെടുത്ത ശേഷം ഇവരെ വിട്ടയച്ചു.
Comments are closed.