1470-490

വിശന്നിരിക്കേണ്ട, സര്‍ക്കാര്‍ ഒപ്പമുണ്ട്

കമ്മ്യൂനിറ്റി കിച്ചണ്‍ പദ്ധതിയുമായി കുടുംബശ്രീ ജില്ലാ മിഷന്‍

നിരോധനാജ്ഞയുടെ പശ്ചാത്തലത്തില്‍ മലപ്പുറം ജില്ലയില്‍ ഭക്ഷണം കിട്ടാതെ വലയുന്നവര്‍ക്കായി കുടുംബശ്രീയുടെ കമ്മ്യൂനിറ്റി കിച്ചണ്‍ പദ്ധതി. മലപ്പുറം സിവില്‍ സ്റ്റേഷനകത്തുള്ള കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ ഇതിനായി കണ്‍ട്രോള്‍ റൂം തുറന്നു. ജില്ലയിലെ വിവിധ തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്യൂനിറ്റി കിച്ചണുകളില്‍ നിന്നാണ് ഭക്ഷണം എത്തിക്കുക. ഭക്ഷണം ലഭിക്കാത്തവരുണ്ടെങ്കില്‍ കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെടാം. മലപ്പുറം സിവില്‍ സ്റ്റേഷനിലെ ജീവനക്കാര്‍ക്കോ പരിസരത്തുള്ളവര്‍ക്കോ ഉച്ചഭക്ഷണം ആവശ്യമെങ്കില്‍ രാവിലെ 10ന് മുന്‍പ്  കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിച്ചാല്‍ 20 രൂപ നിരക്കില്‍ ഉച്ചയൂണ്‍ പാതിഞ്ഞു നല്‍കും. ചോറ്, കറി, തോരന്‍, അച്ചാര്‍ എന്നിവ അടങ്ങിയ ഉച്ചഭക്ഷണമാണ് വിതരണം ചെയ്യുക. നേരത്തെ അറിയിച്ചവര്‍ക്ക് ഉച്ചക്ക് 12 മുതല്‍ രണ്ട് വരെയുള്ള സമയത്തും ഭക്ഷണപ്പൊതികള്‍ നല്‍കും.ബന്ധപ്പെടേണ്ട നമ്പര്‍:04832733470, 9747097532,9539070343.

Comments are closed.