1470-490

പോലീസിന്റെ വക അവശ്യസാധന കിറ്റ് വിതരണം

തൃശൂർ ജില്ലയിൽ പോലീസിന്റെ ആഭിമുഖ്യത്തിൽ സന്നദ്ധ സംഘടനയുടെ സഹകരണത്തോടെ പാവപ്പെട്ട ജനങ്ങൾക്ക് അവശ്യസാധനങ്ങളുടെ കിറ്റുകൾ വിതരണം ചെയ്യും. ഒരു കുടുംബത്തിന് 20 ദിവസം കഴിയാനാവശ്യമായ അവശ്യസാധനങ്ങളടങ്ങിയ കിറ്റ് സൗജന്യമായി വീടുകളിൽ എത്തിച്ചുനൽകാനാണ് പൊലീസ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അരി, പയർവർഗ്ഗങ്ങൾ, പഞ്ചസാര എന്നിവ ഉൾപ്പെടെയുള്ള അവശ്യസാധനങ്ങളാണ് കിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ജനമൈത്രി പോലീസ് ബീറ്റ് ഓഫീസർമാർമാരാണ് അതതു പോലീസ് സ്റ്റേഷൻ പരിധികളിൽ നിന്നും അർഹരായ ഗുണഭോക്താക്കളെ കണ്ടെത്തുക.ഇതിന്റെ വിതരണോദ്ഘാടനവും വാഹനത്തിന്റെ ഫ്ളാഗ് ഓഫും തൃശൂർ റേഞ്ച് ഡി. ഐ. ജി എസ്. സുരേന്ദ്രൻ ഐപിഎസ് നിർവ്വഹിച്ചു. തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ആർ ആദിത്യ ഐപിഎസ്, തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി കെ. പി. വിജയകുമാരൻ ഐപിഎസ്, അസി. കമ്മീഷണർ വി. കെ രാജു തുടങ്ങിയവർ പങ്കെടുത്തു.

Comments are closed.