1470-490

നിരോധനാജ്ഞ; തെരുവുകളിലെ വിശപ്പകറ്റാൻ പൊതിച്ചോറുകളുമായി സലാം 

ഹമീദ് പരപ്പനങ്ങാടി

പരപ്പനങ്ങാടി:നിരോധനാജ്ഞ മൂലം ഭക്ഷണം കിട്ടാതെ വലഞ്ഞ തെരുവിന്റെ മക്കൾക്ക് വിശപ്പകറ്റാൻ പൊതിച്ചോറുകളുമായി പി.ഒ.സലാം.കൊവിഡ്-19 പാശ്ചാത്തലത്തിൽ ഉണ്ടായ നിരോധനാജ്ഞയെ തുടർന്ന് താമസിക്കാൻ വീടില്ലാതെ  വിശന്നിരുന്നവർക്ക് ഭക്ഷണം നൽകി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി ഒ സലാം  മാതൃകയാവുന്നു. നഗരത്തിൽ ഒരൊറ്റ ഹോട്ടലും കോഫി ഷോപ്പുകളും  തുറക്കാത്തതിനെ തുടർന്നാണ് റെയിൽവേ സ്റ്റേഷനിലും ബസ്റ്റാന്റുകളിലും കഴിയുന്ന ഇവർക്ക് ഭക്ഷണം തീരെ ലഭിക്കാതായത്. ഇവിടെ ഒറ്റപ്പെട്ടു കഴിയുന്ന ഇത്തരക്കാരെ മുഖവിലക്കെടുക്കാത്ത സമൂഹത്തിന് മാതൃകയാവുകയാണ് പൊതുപ്രവർത്തകൻ കൂടിയായ പി.ഒ.സലാം. കടുത്ത നിയന്ത്രണം വന്ന തൊട്ട് ഇദ്ധേഹം പാകം ചെയ്ത ഭക്ഷണം നിർധരരായവർക്ക് സ്വന്തം വാഹനത്തിൽ എത്തിച്ച് നൽകുകയാണ്.വീടും നാടും ഉപേക്ഷിച്ച് തെരുവിൽ കഴിയുന്നവർക്ക് ഇദ്ധേഹത്തിലൂടെ വിശപ്പ് മാറ്റാൻ കഴിയുന്ന അവസ്ഥയിൽ പലരും നിറകണ്ണുകളോടെയാണ് ഭക്ഷണ പൊതികൾ ഏറ്റുവാങ്ങുന്നത്. ഒരു തുള്ളി വെള്ളം പോലും കിട്ടാതെ വന്നപ്പോഴാണ് ഭക്ഷണപ്പൊതിയുമായി സലാമും കൂട്ടുകാരൻ നൗഫലും രംഗത്തെത്തിയത്. തുടർന്നുള്ള ദിവസങ്ങളിലും ഭക്ഷണം നൽകുമെന്ന് ഇവർ പറഞ്ഞു. 

Comments are closed.