1470-490

കോവിഡ് 19 : മുല്ലശ്ശേരി പഞ്ചായത്ത് അണുവിമുക്തമാക്കി ഫയർ ആന്റ് റെസ്‌ക്യു ടീം

മുല്ലശ്ശേരിയിൽ കോവിഡ് 19 വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഗുരുവായൂർ ഫയർ ആൻഡ് റെസ്‌ക്യൂ ടീം അണുവിമുക്ത ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. ഗുരുവായൂർ ഫയർസ്റ്റേഷനിൽ നിന്നും വകുപ്പിന്റെ 400 ലിറ്റർ ഫെസ്റ്റ് റെസ്പോൺസിബിൾ വാഹനത്തിൽ 1000 ലിറ്റർ വെള്ളത്തിൽ 5 മില്ലി ലിറ്റർ ഹൈപ്പോ ക്ലോറൈറ്റ് ലായിനി എന്ന അനുപാതത്തിൽ കലർത്തി തയ്യാറാക്കിയ മിശ്രിതം ഉപയോഗിച്ചാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്.മുല്ലശ്ശേരി ബസ്സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരംഭിച്ച അണുവിമുക്ത ശുചീകരണ പ്രവർത്തനം മുല്ലശ്ശേരി പഞ്ചായത്ത് ഓഫീസ് പരിസരം, മുല്ലശ്ശേരി സെന്റർ, ഷോപ്പിംഗ് കോംപ്ലക്സ്, എടിഎം സെന്റർ, ബിവറേജ് ഔട്ട്ലെറ്റ് എന്നിവിടങ്ങളിലും നടത്തി. സീനിയർ ഫയർ ആന്റ് റെസ്‌ക്യു ഓഫീസർ വിനു രാജിന്റെ നേതൃത്വത്തിൽ ഫയർ ആന്റ് റെസ്‌ക്യു ഓഫീസർമാരായ അജിത്ത്, ജിമോദ്, റെജി കുമാർ എന്നിവരും സിവിൽ ഡിഫൻസ് പ്രവർത്തകരായ ഷാബിർ സിദ്ദിഖ്, ആർ.എച്ച്. യൂസഫ്, ടൂറിസം കെയർ ടെയ്ക്കർ രഞ്ജിനി അനിലൻ എന്നിവരടങ്ങുന്ന ടീമാണ് മുല്ലശ്ശേരിയിൽ അണുവിമുക്ത പ്രവർത്തനങ്ങൾ നടത്തിയത്. പ്രവർത്തനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ബെന്നി, പഞ്ചായത്ത് സെക്രട്ടറി ഉല്ലാസ് കുമാർ എന്നിവർ മേൽനോട്ടം നിർവ്വഹിച്ചു.

Comments are closed.