1470-490

സംസ്ഥാനത്ത് വ്യാജവാറ്റ് തുടങ്ങി, മറ്റൊരു ദുരന്തത്തിന് കാതോർത്ത് കേരളം

നാടൻ ചാരായവും വാഷും പിടികൂടി

പരിശോധന കർശനമാക്കി പോലീസ്

ബീവറേജുകളും ബാറുകളും താൽക്കാലികമായി അടച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് വാറ്റ് തുടങ്ങി. ഇത് ഒരു മദ്യ ദുരന്തത്തിലേക്ക് പോകുമോ എന്ന് ആശങ്ക’ കോഴിക്കോട് ജില്ലയിലെ വ്യാജ മദ്യ നിർമ്മാണത്തിനെതിരെ പരിശോധന കർശനമാക്കി പോലീസ്. പരിശോധനയിൽ കാക്കൂർ മാണിക്യം കണ്ടി സത്യൻ (62) എന്നയാളുടെ വീട്ടിൽ നിന്നും 200 ലിറ്റർ വാഷും, ആറ് ലിറ്റർ നാടൻ ചാരായവും, വാറ്റ് ഉപകരണങ്ങളും പിടികൂടി.
കാക്കൂർ എസ്.ഐ ആഗേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.

ഇത് കൂടാതെ തിരുവമ്പാടി സ്റ്റേഷന് പരിധിയിലുള്ള മുത്തപ്പൻ പുഴയിൽ നടത്തിയ റെയ്ഡിലും വാഷും, വാറ്റുപകരണങ്ങളും പിടിച്ചെടുത്തതായും
റൂറല്‍ ജില്ലാ പരിധിയില്‍ പരിശോധന ശക്തമാക്കുമെന്നും ജില്ലാ പോലീസ് മേധാവി (റൂറല്‍) ഡോ. എ ശ്രീനിവാസ് അറിയിച്ചു.

Comments are closed.