1470-490

എരുമപ്പെട്ടി ഗവ. എൽ.പി.സ്കൂൾ കെട്ടിട നിർമാണത്തിന് ഒരു കോടി രൂപയുടെ ഭരണാനുമതിയായി.


കുന്നംകുളം : കുന്നംകുളം മണ്ഡലത്തിൽ എരുമപ്പെട്ടി ഗവ.എൽ.പി.സ്കൂൾ കെട്ടിട നിർമാണത്തിന് ഒരു കോടി രൂപയുടെ ഭരണാനുമതി ആയതായി കുന്നംകുളം എം.എൽ.എ.യും  തദ്ദേശ്ശ സ്വയം ഭരണ വകുപ്പ് മന്ത്രിയും ആയ എ.സി.മൊയ്‌തീൻ അറിയിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ 2019 -20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഭരണാനുമതി ആയത്.
പൊതു വിദ്യാഭ്യാസ വകുപ്പിന്റെ 2018 -19 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഈ സ്കൂളിൽ 79 .5 ലക്ഷം രൂപ ചിലവഴിച്ചു രണ്ട് നിലകളിലായി 5 ക്ലാസ് മുറികൾ നിർമാണം നടന്നുകൊണ്ടിരിക്കുകയാണ്. എരുമപ്പെട്ടി ഹയർ സെക്കന്ററി സ്കൂളിൽ രണ്ട് പദ്ധതികളിലായി 5 .38 കോടി രൂപയുടെ കെട്ടിട നിർമാണം അവസാന ഘട്ടത്തിലാണ് .കുട്ടഞ്ചേരി ഗവ.എൽ.പി.സ്കൂളിൽ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ 2019 -20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കോടി രൂപയുടെ കേട്ടിട നിർമാണത്തിന്റെ ടെൻഡർ നടപടി ആയി വരുന്നു. ആസ്തി വികസന പദ്ധതിയിൽ പെടുത്തി 25 ലക്ഷം രൂപയുടെ കെട്ടിടനിർമാണം പൂർത്തിയായി ഉത്ഘാടനം കഴിഞ്ഞു.
എരുമപ്പെട്ടി പഞ്ചായത്തിൽ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം 8 കോടി 42 ലക്ഷത്തി അമ്പതിനായിരം രൂപ നീക്കി വച്ചതായും മന്ത്രി അറിയിച്ചു.

Comments are closed.