ഇതര സംസ്ഥാനങ്ങളിൽ നിന്നു വരുത്തേണ്ട മരുന്ന് കിട്ടുന്നില്ല. രോഗികൾ ആത്യാസന്ന നിലയിൽ
ഇതര സംസ്ഥാനങ്ങളിൽ നിന്നും എമർജൻസി മരുന്നുകൾ വരുത്തി നാകാതെ ജനം വലയുന്നു’ അഭ്യന്തര ഫ്ലൈറ്റുകളും ട്രെയ്നുകളും നിന്നതോടെ പുറത്തു നിന്നു വരുത്തുന്ന എമർജൻസി മരുന്നുകൾ കിട്ടുന്നില്ല: ക്യാൻസർ ഉൾപ്പടെയുള്ള മാരക രോഗങ്ങൾക്കുള്ള പല മരുന്നുകളും ഡൽഹി/ മുംബൈ തുടങ്ങിയ നഗരങ്ങളിൽ നിന്നും പാർസലായി ലഭിക്കുന്നതാണ് ‘ വിമാനങ്ങളുൾപ്പടെ ഗതാഗത സംവിധാനം താറുമാറായതോടെ മരുന്നുകൾ എത്തിക്കുന്നത് തടസപ്പെട്ടിരിക്കുകയാണ് ‘ ഡെൽഹിയിലെ സംസ്ഥാന സർക്കാർ പ്രതിനിധിയായ എ സമ്പത്തിനെ മെഡ് ലിങ്ങ് മീഡിയ ഇക്കാര്യം അറിയിച്ചു. ഇത്തരം പ്രശ്നങ്ങൾ ഇപ്പോഴാണ് ശ്രദ്ധയിൽപ്പെടുന്നതെന്നും ആരോഗ്യമന്ത്രിയുമായി ബന്ധപ്പെട്ട് ഉടൻ വേണ്ട നടപടി സ്വീകരിക്കുമെന്നും എ സമ്പത്ത് മെഡ് ലിങ്ങ് മീഡിയയോട് പറഞ്ഞു ‘
Comments are closed.