1470-490

കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി വാഴാനി ഡാമിൽനിന്ന് വെള്ളം തുറന്ന് വിട്ടു.

ചൂണ്ടൽ ഗ്രാമപഞ്ചായത്തിലെകുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായിവാഴാനി ഡാമിൽനിന്ന് തുറന്ന് വിട്ട വെള്ളം പഞ്ചായത്തിലെത്തി. കഴിഞ്ഞ ദിവസം ഡാമിൽ നിന്ന് തുറന്നുവിട്ടവെള്ളം   വേലൂർ പഞ്ചായത്ത് അതിർത്തി പിന്നിട്ടാണ് ചൂണ്ടൽ പഞ്ചായത്തിലെ പ്രദേശങ്ങളിലെത്തിയത്. തലക്കോട്ടുക്കരയും മണലിയും പിന്നിട്ട വെള്ളം റെനിൽ കോളനി പരിസരത്ത് എത്തി ചേർന്നതോടെ മേഖലയിലെ കുടിവെള്ള ക്ഷാമത്തിന് തൽക്കാലിക പരിഹാരമായിരിക്കുകയാണ്. വെള്ളമെത്തുന്നതിന് മുന്നോടിയായി തൊഴിലാളികളും, യുവജന പ്രവർത്തകരും, സന്നദ്ധ സംഘടന പ്രവർത്തകരും നാട്ടുക്കാരും ചേർന്ന്കനാലിന്റെ ശുദ്ധീകരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു.40കിലോമീറ്ററിലധികമുള്ള വാഴാനി കനാലിലേക്ക്,സാമൂഹ്യവിരുദ്ധർ വിവിധ ഭാഗങ്ങളിൽപ്ലാസ്റ്റിക്കുൾപ്പടെയുള്ളമാലിന്യങ്ങൾ തള്ളുന്നതുംചീപ്പുകൾ തകർത്ത് കൃഷിപോലും ചെയ്യാത്ത പാടത്തേക്കും മറ്റും ജലംതുറന്നുവിടുന്നതു മൂലവുംകനാലിന്റെ അവസാനഭാഗങ്ങളായ തലക്കോട്ടുക്കര, മണലി, തുടങ്ങിയ  നിരവധി പ്രദേശങ്ങളിലാണ് ശുദ്ധീകരണ പ്രവർത്തനം നടത്തിയിരുന്നത്. ചൂണ്ടൽ പഞ്ചായത്തിൽ വെള്ളമെത്തിയ മേഖലകളിൽ പഞ്ചായത്ത് പ്രസിഡണ്ട്, കെ.എസ്. കരീം, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ടി.എ.മുഹമ്മദ് ഷാഫി, ഇറിഗേഷൻ വകുപ്പ് ഉദ്ദ്യോഗസ്ഥർ തുടങ്ങിയവർ സന്ദർശനം നടത്തി.

Comments are closed.