1470-490

പ്രതിരോധ പ്രവർത്തനങ്ങളും സ്ഥിതിഗതികളും വിലയിരുത്തി

വടക്കാഞ്ചേരി ജില്ലാ ഹോസ്പിറ്റലിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു വടക്കാഞ്ചേരി നഗരസഭയിലെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളും സ്ഥിതിഗതികളും വിലയിരുത്തി. ആശുപത്രിയിൽ പുതിയ വെന്റിലേറ്റർ സൗകര്യവും കൂടുതൽ ഓക്സിജൻ സിലിണ്ടർ സൗകര്യവും ലഭ്യമാക്കുന്നതിനും വേണ്ട ക്രമീകരണം നടത്തിയതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൂട്ടിച്ചേർത്തു. വടക്കാഞ്ചേരി നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനൂപ് കിഷോർ, നഗരസഭാ കൗൺസിലർ പി ആർ അരവിന്ദാക്ഷൻ, ജില്ലാ ആശുപത്രി സൂപ്രണ്ട് ബിന്ദു തോമസ,് ഡെപ്യൂട്ടി സൂപ്രണ്ട് കെ ടി പ്രേം കുമാർ, ആർഎംഒ ഡോ എ ടി റഷീദ് തുടങ്ങിയവർ പങ്കെടുത്തു.

Comments are closed.