1470-490

കോവിഡ് 19: സമൂഹ വ്യാപനം തടയാൻ വീഡിയോ പ്രചാരണവുമായി കോർപ്പറേഷൻ

തൃശൂർ: കോവിഡ് 19 വൈറസ് വ്യാപനം തടയുന്നതിന്റ ഭാഗമായി തൃശൂർ കോർപ്പറേഷൻ പൊതുജന താൽപര്യാർത്ഥം തയാറാക്കിയ വീഡിയോയുടെ പ്രചാരണ ഉദ്ഘാടനം കോർപ്പറേഷൻ മേയർ അജിത വിജയൻ നിർവഹിച്ചു. കോറോണയും നേരിടും പുഞ്ചിരിച്ചു കൊണ്ട്…. അത് പക്ഷെ കൂട്ടം കൂടി നിന്നല്ല, ഒറ്റക്ക് ഒറ്റക്ക്… എന്റെ കൂട്ടിന് എന്റെ സർക്കാറുണ്ട് എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. ആവശ്യമായ നിർദ്ദേശങ്ങളുമായി മേയറും ഹെൽത്ത് ഇൻസ്‌പെക്ടർ മാധവനും വീഡിയോയുടെ ഭാഗമാകുന്നു.

Comments are closed.