1470-490

കോവിഡ് 19 നഗരത്തിൽ പ്രചാരണ വാഹനങ്ങങ്ങളിൽ ബോധവൽക്കരണം

തൃശൂർ: കോവിഡ് 19 സമൂഹ വ്യാപനം തടയുന്നതിന്റെ ഭാഗമായി പൊതു ജനങ്ങളെ ബോധവൽക്കരിക്കാൻ കോർപ്പറേഷൻ പരിധിയിൽ ഉച്ചഭാഷിണി അനൗൺസ്മെന്റ് നടത്തുന്ന വാഹനങ്ങളുടെ ഫ്ളാഗ് ഓഫ് കോർപ്പറേഷൻ ഓഫീസ് പരിസരത്ത് കോർപ്പറേഷൻ മേയർ അജിത ജയരാജൻ നിർവഹിച്ചു.10 വാഹനങ്ങളാണ് ജില്ലയിൽ പ്രചാരണം നടത്തുക. അഞ്ച് ഡിവിഷനുകൾക്ക് ഒരു വണ്ടി എന്ന നിലയിൽ 50 ഡിവിഷനുകൾക്ക് 10 വണ്ടികളാണ് പ്രയോജനപ്പെടുത്തുക. രാവിലെ 10 മുതൽ വൈകിട്ട് നാല് വരെയാണ് വാഹന പ്രചാരണം നടക്കുക. അനാവശ്യമായി ജനങ്ങൾ പുറത്തിറങ്ങുന്നത് തടയുക, കൂട്ടംകൂടി നിൽക്കുന്നത് ഒഴിവാക്കുക, പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാവുക, സർക്കാർ മാനദണ്ഡങ്ങൾ പാലിക്കുക, പോലീസ് വകുപ്പുമായി സഹകരിക്കുക, ആരോഗ്യ വകുപ്പ് നിർദ്ദേശങ്ങൾ പാലിക്കുക എന്നിവയാണ് പ്രചാരണത്തിലൂടെ ജനങ്ങളിൽ എത്തിക്കുന്നത്.അനാവശ്യമായി ജനങ്ങൾ പുറത്തിറങ്ങി നടക്കുന്നത് ഇതിലൂടെ ഒഴിവാക്കാൻ കഴിയും എന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. ഡെപ്യൂട്ടി മേയർ റാഫി ജോസ് പി, ഡി പി സി മെമ്പർ വർഗീസ് കണ്ടംകുളത്തി, വിവിധ കൗൺസിലർമാർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ തുടങ്ങിയവർ പങ്കെടുത്തു.

Comments are closed.