1470-490

കോവിഡ് 19: നഗരത്തിന് ഇവരും കാവൽക്കാർ

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നഗരം വൃത്തിയാക്കിയും കോവിഡ് മുന്നറിയിപ്പുകൾ നൽകിയും കോവിഡ് 19 രോഗ സമൂഹ വ്യാപനത്തിന്റെ നിഴലിൽ തികച്ചും അരക്ഷിതമായ അന്തരീക്ഷത്തിൽ നഗരത്തിന് സുരക്ഷയുടെ കവചം തീർക്കുകയാണ്. കോർപ്പറേഷന് കീഴിലുള്ള 150 ഓളം സ്ഥിര, താൽക്കാലിക ജീവനക്കാർ. റാപിഡ് റെസ്പോൺസ് ടീം രൂപീകരിച്ചപ്പോൾ വീടുകൾ തോറും ലഘുലേഖകളും നോട്ടീസുകളും വിതരണം ചെയ്തതും ഇവരാണ്.നഗരത്തിൽ അലഞ്ഞു തിരിയുന്ന അഗതികൾക്കായി കോർപ്പറേഷൻ ഗവണ്മെന്റ് മോഡൽ ബോയ്സ്, ഗേൾസ് സ്‌കൂളുകളിൽ ഒരുക്കിയ താൽക്കാലിക ഷെൽറ്ററുകളും വൃത്തിയാക്കുന്നതും അഗതികൾക്കാവശ്യമായ ഭക്ഷണ വിതരണം ചെയ്യുന്നതും ജീവനക്കാരുടെ സഹായത്തോടെയാണ്. ഇവർക്കാവശ്യമായ മാസ്‌ക്കുകളും, ഗ്ലൗസ്, സാനിറ്റൈസർ എന്നിവയും കോർപ്പറേഷൻ ലഭ്യമാക്കിയിട്ടുണ്ട്.കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായി രംഗത്തുള്ളതിനാൽ, ഈ സാഹചര്യത്തിലും നഗര പരിധിയിൽ മാലിന്യ സംസ്‌കരണം അനായാസേന നടക്കുന്നു. കോർപ്പറേഷനിൽ മാലിന്യം നീക്കാൻ 250 ജീവനക്കാരാണുള്ളത് ഇവർക്ക് പുറമേ നാൽപതോളം താൽക്കാലിക ജീവനക്കാരുമുണ്ട്. ഇവരെല്ലാം നഗരം വൃത്തിയാക്കുന്ന ജോലി തുടരുകയാണ്. വൃത്തിയാക്കുകയും വീടുകളിൽ നിന്നും മാലിന്യം ശേഖരിക്കുകയും ചെയ്യുന്നു. ജോലിക്ക് ശേഷം ഇവർ തന്നെയാണ് വീടുകളിലെത്തി ആരോഗ്യ മുന്നറിയിപ്പ് നോട്ടീസുകൾ നൽകുന്നതും വീടുകൾക്ക് ചുറ്റും ശുചിത്വം പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കുന്നതും. ഒരാൾപോലും ഇപ്പോഴത്തെ സാഹചര്യത്തിൽ അവധി എടുത്തിട്ടില്ല.ദിവസക്കൂലി മാത്രം വാങ്ങുന്നവരും യാതൊരു മടിയും കൂടാതെ ജോലി തുടർന്നുകൊണ്ടേയിരിക്കുന്നു.

Comments are closed.