കോവിഡ് 19: കയ്പമംഗലം പഞ്ചായത്തിൽ ക്വാറന്റൈൻ കേന്ദ്രം തയ്യാറാകുന്നു

കോവിഡ് 19 സമൂഹ വ്യാപനമുണ്ടായാൽ പ്രതിരോധിക്കുന്നതിനായി കയ്പമംഗലം പഞ്ചായത്തിൽ ക്വാറന്റൈൻ കേന്ദ്രം തയ്യാറാകുന്നു. കൊപ്രക്കളം ബുസ്താനുൽ ഉലൂം അറബി കോളേജ് കെട്ടിടങ്ങളാണ് അധികൃതർ പഞ്ചായത്തിന് കൈമാറിയിരിക്കുന്നത്. ഇതിൽ 40 മുറികൾ, അഞ്ച് ഹാൾ, 57 ടോയ്ലറ്റുകൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. ഇവിടെ ശുചീകരണം നടത്തിവരികയാണ്. കൂടാതെ പഞ്ചായത്തിൽ കമ്യൂണിറ്റി കിച്ചൺ ആരംഭിച്ചതായും പഞ്ചായത്ത് പ്രസിഡന്റ് ടി.വി.സുരേഷ് ബാബു പറഞ്ഞു. ലോക്ക് ഡൗൺ മൂലം ഭക്ഷണമില്ലാതെ ബുദ്ധിമുട്ടുന്നവരുണ്ടെങ്കിൽ പഞ്ചായത്ത് അധികൃതരെ അറിയിച്ചാൽ അവർക്ക് ഭക്ഷണം വീട്ടിലെത്തിച്ച് നൽകുമെന്നും പ്രസിഡന്റ് പറഞ്ഞു.
Comments are closed.