1470-490

‘അവർ കഴിക്കാതെ നമുക്കെങ്ങനെ കഴിക്കാനാവും’; പോലീസിന്റെ ‘കോവിഡ്-19 സഹായ പദ്ധതി’ തുടങ്ങി

തീരമേഖലയ്ക്ക് കൈത്താങ്ങായി പോലീസിന്റെ കോവിഡ് 19 സഹായ പദ്ധതി. കോവിഡ് 19 ലോക്ക് ഡൗൺ കാലത്ത് ഒറ്റപ്പെട്ടും മറ്റു സഹായങ്ങളില്ലാതെയും നിരാശ്രയരായവർക്ക് ജനമൈത്രി പോലീസിന്റെ കൈത്താങ്ങ്. പോലീസിന്റെ ഭക്ഷ്യ ധാന്യ കിറ്റുകൾ വീടുകളിൽ എത്തിക്കുന്ന പദ്ധതിക്ക് തൃശൂരിൽ തുടക്കമായി. അരിയും പലവ്യഞ്ജനങ്ങളും അടങ്ങുന്ന കിറ്റുകളാണ് പോലീസ് തയ്യാറാക്കിയിരിക്കുന്നത്. വലപ്പാട് സി.പി. മുഹമ്മദ് സ്മാരക ചാരിറ്റബിൾ ട്രസ്റ്റുമായി സഹകരിച്ചാണ് പോലീസിന്റെ പദ്ധതി. ആദ്യഘട്ടത്തിൽ ജില്ലയുടെ തീരദേശത്തെ അയ്യായിരം കുടുംബങ്ങൾക്ക് കിറ്റ് നൽകും. തൃശൂർ റേഞ്ചിന് കീഴിലാണ് ഇത് നടപ്പിലാക്കുന്നത്. ഭക്ഷണം, മരുന്നുകൾ തുടങ്ങി അവശ്യ സഹായങ്ങൾ എത്തിക്കാൻ പോലീസിന്റെ സഹായം തേടാം. തീരദേശത്തേക്കുള്ള ഭക്ഷ്യ ധാന്യങ്ങളടങ്ങിയ വാഹനങ്ങളുടെ ഫ്ളാഗ് ഓഫ് ഡി.ഐ.ജി ഓഫീസ് പരിസരത്ത് ഡി.ഐ.ജി എസ്. സുരേന്ദ്രൻ നിർവഹിച്ചു. വീട്ടിൽ സുരക്ഷിതരായി ഇരിക്കേണ്ട സാഹചര്യത്തിൽ ദിവസവും തൊഴിലെടുത്തു കഴിയുന്നവരും ഒറ്റപ്പെട്ടു കഴിയുന്നവരുമടക്കമുള്ള നിരാശ്രയർക്ക് കരുതലാവേണ്ടതും പോലീസിന്റെ ചുമതലയാണെന്ന് ഡി.ഐ.ജി പറഞ്ഞു. കമ്മീഷ്ണർ ആർ.ആദിത്യ, സന്നദ്ധ സംഘടനാ പ്രവർത്തകർ എന്നിവരും ഫ്ലാഗ് ഓഫ് ചടങ്ങിൽ പങ്കെടുത്തു.

Comments are closed.