1470-490

കോവിഡ് – 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് എം പി ഫണ്ട് വിനിയോഗത്തിന് കേന്ദ്ര സർക്കാരിന്റെ പ്രത്യേക അനുമതി

തൃശ്ശൂർ: കോവിഡ് -19 പ്രതിരോധ പ്രവർത്തനങ്ങളുടെ  ഭാഗമായി എം പി മാരുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും കോവിഡ്-19 പരിശോധിക്കുന്നതിനും ചികിത്സിക്കുന്നതിനുമായുള്ള ഉപകരണങ്ങൾ വാങ്ങുന്നതിന് പണം ചെലവഴിക്കുവാൻ കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് & പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയം പ്രത്യേകം അനുമതി പുറപ്പെടുവിച്ചതായി ടി.എൻ പ്രതാപൻ എംപി അറിയിച്ചു.

            ഇൻഫ്രാറെഡ് തെർമ്മോമീറ്ററുകൾ, ആരോഗ്യപ്രവർത്തകർക്കുള്ള വ്യക്തി സുരക്ഷ ഉപകരണകിറ്റുകൾ, റെയിൽവെ സ്റ്റേഷനുകളിലേക്കുള്ള തെർമ്മൽ ഇമേജിംഗ് സ്കാനറുകൾ, കൊറോണ ടെസ്റ്റിംഗ് കിറ്റുകൾ, ഐസിയു വെന്റിലേറ്ററുകൾ , ആരോഗ്യപ്രവർത്തകർക്കുള്ള മാസ്കുകൾ ഗ്ലൌസുകൾ സാനിറ്റൈസറുകൾ, കോവിഡ് 19 തടയുന്നതിനുള്ള മറ്റ് ഉപകരണങ്ങൾ എന്നിവ വാങ്ങുന്നതിന് എംപി ഫണ്ട് ചെലവഴിക്കുന്നതിനാണ് പ്രത്യേക അനുമതി ഉത്തരവ്.

                കോവിഡ്-19 പടർന്നുപിടിച്ച സാഹചര്യത്തിൽ ഇന്ത്യയിലാദ്യമായി തൃശ്ശൂർ മെഡിക്കൽ കോളേജിന് ഐസിയു വെന്റിലേറ്റർ വാങ്ങുന്നതിന് ടി.എൻ പ്രതാപൻ എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 10.5 ലക്ഷം രൂപ നേരത്തേ അനുവദിച്ചിരുന്നു.

          കോവിഡ് -19 പ്രതിരോധങ്ങൾക്ക് എംപി ഫണ്ടിൽ നിന്നും തുക അനുവദിക്കാനാവശ്യമായ പ്രത്യേക ഉത്തരവ് നൽകുന്നതിന് കേന്ദ്ര സർക്കാരിനോട് ടി.എൻ.പ്രതാപൻ എം.പി. ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അനുമതി ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്.

        കോവിഡ് 19 ന്റെ വ്യാപനം തടയുന്നതിന് ഈ ഉത്തരവിന്റെ അടിസ്ഥാനത്തിൽ തൃശ്ശൂർ പാർലിമെന്റ് മണ്ഡലത്തിലേക്ക് ആവശ്യമായ നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിന് ടി.എൻ പ്രതാപൻ എംപി ജില്ലാ കളക്ടർക്ക് കത്ത് നൽകി. 

Comments are closed.