1470-490

കൊടകര: 25 രൂപയ്ക്ക് ഭക്ഷണവുമായി കമ്യൂണിറ്റി കിച്ചൻ

കോവീഡ് 19 എന്ന മഹാമാരിയുടെ സമൂഹ വ്യാപനം തടയുന്നതിനായി സർക്കാർ ലോക്ക് ഡൗൺപ്രഖ്യാപിച്ച സാഹചര്യത്തിൽ 25 രൂപയ്ക്ക് ഭക്ഷണവുമായി കമ്യൂണിറ്റി കിച്ചന് കൊടകരഗ്രാമ പഞ്ചായത്തിൽ തുടക്കമായി.
ഭക്ഷണം കിട്ടാതെ തെരുവിൽ അലയുന്നവർക്കും, ആരോരും സംരക്ഷിക്കാൻ ഇല്ലാത്തവർക്കും തികച്ചുംസൗജന്യമായും, ഭക്ഷണം നൽകും. ആവശ്യക്കാർക്ക് ഇരുപത്തി അഞ്ച് രൂപയ്ക്ക് ഭക്ഷണം എത്തിച്ച് കൊടുക്കുകയും ചെയ്യുന്നുണ്ട്. കൊടകര കുംഭാര തെരുവിലെ നിർധനരായ ചാമിയ്ക്കും, ലക്ഷ്മിക്കും പഞ്ചായത്ത് പ്രസിഡൻറ് പി.ആർ.പ്രസാദൻ പൊതിചോറ് കൊടുത്തതോടെ കൊടകര പഞ്ചായത്തിൽ കമ്മ്യൂണിറ്റി കിച്ചന് തുടക്കമായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്.സുധ സന്നിഹിതയായിരുന്നു.

Comments are closed.