1470-490

പതിനൊന്ന് പേർക്കെതിരെ കുന്നംകുളം പോലീസ് കേസെടുത്തു.

കൊറോണ വ്യാപനം സർക്കാർ നിർദ്ദേശം ലംഘിച്ച സംഭവത്തിൽ പതിനൊന്ന് പേർക്കെതിരെ കുന്നംകുളം പോലീസ് കേസെടുത്തു. സംസ്ഥാനത്ത് കൊറോണ വ്യാപനത്തിനെതിരെ സർക്കാർ നൽകിയ കർശന നിർദ്ദേശങ്ങൾ ലംഘിച്ച് പുറത്തിറങ്ങിയ സംഭവത്തിലാണ് പതിനൊന്ന് പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുള്ളത്. അത്യാവശ്യ കാരണങ്ങൾക്കല്ലാതെ വാഹനങ്ങളുമായി പുറത്തേക്കിറങ്ങിയ നാലു പേർക്കെതിരെയും, നിർദ്ദേശങ്ങൾ അനുസരിക്കാതെ പൊതുസ്ഥലത്ത് ഒത്തുകൂടി പണം വെച്ച് ചീട്ടുകളിച്ച നാല് പേർക്കെതിരെയും, പൊതുസ്ഥലത്ത് മദ്യപിച്ച മൂന്ന് പേർക്കെതിരെയുമാണ് പോലീസ് കേസെടുത്തത്. ചീട്ടുകളിച്ചവർക്കെതിരെയും, പൊതുസ്ഥലത്ത് മദ്യപിച്ചവർക്കെതിരെയും സർക്കാർ പുറത്തിറക്കിയ ഓർഡിനൻസ് പ്രകാരമുള്ള വകുപ്പ് പ്രകാരവും കേസെടുത്തിട്ടുണ്ട്.

Comments are closed.