1470-490

പത്താം ക്ലാസുകാർക്ക് ഓൺലൈൻ പരീക്ഷയൊരുക്കി പാലോറ ഹൈസ്കൂൾ

ഉള്ള്യേരി: കോവിഡ് 19 പശ്ചാത്തലത്തിൽ എസ് എസ് എൽ സി പരീക്ഷ അനിശ്ചിതമായി നീളുന്ന സാഹചര്യത്തിൽ സാമൂഹ്യ മാധ്യമങ്ങളുടെ സഹായത്തോടെ പാലോറയിലെ പത്താംതരം വിദ്യാർഥികൾക്ക് ഓൺലൈൻ പരീക്ഷ ആരംഭിച്ചു. മാറ്റി വെച്ച ഗണിതം, ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങളിൽ ഓരോ ദിവസത്തെ ഇടവേളകളിലാണ് പരീക്ഷ നടത്തുന്നത്.
ഓരോ വിഷയവും നിശ്ചിത യൂണിറ്റാക്കി തിരിച്ചാണ് ചോദ്യം തയ്യാറാക്കുന്നത്. പഠനവിഷയം ഓരോ ക്ലാസ്തല വാട്സാപ് ഗ്രൂപ്പിലേക്കും അയച്ച് നൽകുന്നു. എസ് എസ് എൽ സി പരീക്ഷാ മാതൃകയിൽ രാത്രി 7 മണിക്ക് ചോദ്യപേപ്പർ വാട്സാപ് ഗ്രൂപ്പിൽ അയച്ചു നൽകുന്നു, കൂൾ ഓഫ് ടൈമിനു ശേഷം 7.15 തൊട്ട് പരീക്ഷ എഴുതുന്നു. പരീക്ഷക്കു ശേഷം ഉത്തരസൂചിക ഉപയോഗിച്ച് കുട്ടികൾ തന്നെ വിലയിരുത്തുന്നു. ഇൻവിജിലേറ്റർമാരായി രക്ഷിതാക്കൾ ഒപ്പമുണ്ടാകും. ഇത്തരമൊരു പ്രവർത്തനം കുട്ടികളിൽ ആത്മവിശ്വാസം വളർത്തുന്നതായി രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു.

Comments are closed.