1470-490

താനൂർ ചിറക്കലിൽ അറകളിൽ സൂക്ഷിച്ച മദ്യം പിടികൂടി

പരപ്പനങ്ങാടി: താനൂർ കളരിപ്പടിപടിഞ്ഞാറ് ഭാഗം താമസിക്കുന്ന വലിയ വീട്ടിൽ ഭാസ്ക്കരന്റെ മകൻ ഗിരീഷ് (32)ന്റെ വീട്ടിൽ നിന്നും 40 ലിറ്റർ വിദേശമദ്യം താനൂർ പോലീസ് ഇന്നലെ രാത്രി പിടികൂടി,
താനൂർ ചിറക്കൽ പൊന്നൂക് എന്ന സ്ഥലത്തുനിന്നും അനധികൃതമായി വില്പന നടത്താൻ സൂക്ഷിച്ചുവെച്ച 38. 5Ltr മദ്യം താനൂർ ഇൻസ്‌പെക്ടർ പ്രമോദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടിച്ചെടുത്തത്. വലിയവീട്ടിൽ ഗിരീശൻ എന്നയാളുടെ വീട്ടിൽ നിന്നും പറമ്പിൽ നിന്നുമാണ് മദ്യം പിടിച്ചെടുത്തത്. മദ്യവില്പന നടക്കുന്നുണ്ട് എന്ന വിവരം കിട്ടി വില്പന നടക്കുന്ന വയലിൽ എല്ലാം പോലീസ് തിരഞ്ഞെങ്കിലും ഗിരീശനെ കണ്ടെത്താൻ കഴിയാത്തതിനാൽ പോലീസ് വീട് റെയ്ഡ് ചെയ്യുകയായിരുന്നു. പോലീസ് വരുന്നത് കണ്ടു ഗിരീശൻ ഓടി രക്ഷപെടുകയും വീടും പരിസരവും പോലീസ് പരിശോധിച്ചതിൽ വീടിനകത്തുനിന്നും വീടിനു അടുത്ത് പറമ്പിൽ ഓലകൊണ്ട് മറച്ചു മണ്ണിനടിയിൽ ശവക്കല്ലറ പോലെ പ്രത്യേക അറ ഉണ്ടാക്കി സൂക്ഷിച്ച നിലയിൽ മദ്യം കാണപ്പെടുകയായിരുന്നു.. 38. 5 ലിറ്റർ മദ്യം കൊറോണ കാരണം മദ്യം വാങ്ങാൻ കഴിയാത്തവർക് അമിത വില ഈടാക്കി വില്പന നടത്തുന്നതിനാകും വൻതോതിൽ ശേഖരിച്ചു വെച്ചതു. സി.ഐ. പ്രമോദ് , എ സൈ നവീൻഷാജ് , എസൈ ഗിരീഷ്, സിവിൽ ഓഫീസർമാരായ സലേഷ് , വിമോഷ് , രജിത് , മുരളി , ജിജി എന്നിവർ സംഘത്തിലുണ്ടായിരുന്നു

Comments are closed.