1470-490

ശക്തൻ മാർക്കറ്റിൽ പൊതുവിതരണ വകുപ്പ് പരിശോധന നടത്തി

തൃശ്ശൂർ ശക്തൻ മാർക്കറ്റിൽ പൊതുവിതരണവകുപ്പ് പരിശോധന നടത്തി. ജില്ലയുടെ വിവിധ സ്ഥലങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള പച്ചക്കറികളുടെ വരവും വിതരണവും നിരീക്ഷിക്കുന്നതിനായാണ് പരിശോധന. പച്ചക്കറിയുടെ ഹോൾസെയിൽ വില നിലവാരവും ഉദ്യോഗസ്ഥർ പരിശോധിച്ചു. ജില്ലയിലെ വിവിധ താലൂക്കുകളിൽ താലൂക്ക് സപ്ലൈ ഓഫീസർമാരുടെ നേതൃത്വത്തിൽ റേഷൻ കടകളിൽ പരിശോധന ശക്തമാക്കുമെന്ന് പൊതുവിതരണ വകുപ്പ് അറിയിച്ചിരുന്നു. ഇതിനായി എസ്ഐ റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥൻ, ലീഗൽ മെട്രോളജി ഇൻസ്പെക്ടർ, റേഷൻ ഇൻസ്പെക്ടർമാർ എന്നിവരടങ്ങുന്ന പ്രത്യേക സ്‌ക്വാഡിനെയും രൂപീകരിച്ചിട്ടുണ്ട്. പരിശോധനയിൽ കൂടുതൽ വിലയ്ക്ക് ഭക്ഷ്യ സാധനങ്ങൾ വിൽപ്പന നടത്തുന്നവർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കും. ബുധനാഴ്ച രാവിലെ ആറ് മണിക്ക് ആരംഭിച്ച പരിശോധനകൾക്ക് താലൂക്ക് സപ്ലൈ ഓഫീസർ എ ചന്ദ്രശേഖരൻ, ഇൻസ്പെക്ടർ രതീഷ്, ഷൗക്കത്ത്, ജയഗോപാൽ എന്നിവർ നേതൃത്വം നൽകി.

Comments are closed.