1470-490

റേഷൻ വിഹിതം എത്തിച്ചു

തൃശൂർ: കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ റേഷൻ കടകളിൽ മാർച്ച് മാസം നൽകാനുള്ള വിഹിതം റേഷൻ കടകളിൽ എത്തിച്ചിട്ടുണ്ടെന്ന് ജില്ലാ സപ്ലൈ ഓഫീസർ ടി അയ്യപ്പദാസ് അറിയിച്ചു. കൂടാതെ ഏപ്രിൽ മാസത്തെ വിഹിതം മാർച്ച് 30 നുള്ളിൽ എത്തുന്നതാണ്. റേഷൻ കടയിൽ കോവിഡ് വ്യാപനം തടയുന്നതിനായി മൂന്ന് മാസ്‌ക്കുകൾ വീതം നൽകിയിട്ടുണ്ട്. ജില്ലയിൽ ഇങ്ങനെ 1200 ഓളം റേഷൻ കടകൾക്ക് മാസ്‌ക്കുകൾ എത്തിച്ചു നൽകിയിട്ടുണ്ട്. കൂടാതെ ജനങ്ങൾക്കായി വെള്ളം, സോപ്പ്, സാനിറ്റൈസർ എന്നിവയും ഒരുക്കിയിട്ടുണ്ട്. ശുചിത്വമിഷൻ തയ്യാറാക്കിയ പോസ്റ്ററുകളും റേഷൻ കടകളിൽ നൽകിയിട്ടുണ്ട്. അഞ്ച്പേരിൽ കൂടാതെ ആളുകൾ കടകളിൽ എത്തണമെന്നും അറിയിച്ചിട്ടുണ്ട്. കോറന്റൈനിൽ ഉള്ളവർ ഹെൽത്തിലെയോ ആരോഗ്യഡിപ്പാർട്ട്മെന്റിലെയോ ആളുകളെ അറിയിച്ചാൽ അവർ റേഷൻ വീടുകളിൽ എത്തിക്കാനുള്ള സംവിധാനം ഒരുക്കുന്നതാണ്. റേഷൻകാർഡിന്റെ നമ്പർ മാത്രം പറഞ്ഞാലും റേഷൻ നൽകണമെന്നും അറിയിച്ചിട്ടുണ്ട്. ആദിവാസി മേഖലകളിൽ വാതിൽപ്പടി വിഹിതം ഇപ്പോഴും നൽകുന്നുണ്ട്. സഞ്ചരിക്കുന്ന റേഷൻ കട എന്ന സംവിധാനം ചാലക്കുടിയിലും ജില്ലയിലെ മറ്റു ആദിവാസി മേഖലകളിലും ഫലവത്തായി നടക്കുന്നുണ്ട്. പൊതുവിപണിയിൽ എല്ലായിടത്തും കാര്യക്ഷമമായി പരിശോധന നടത്തുണ്ട്. അധികവില ഈടാക്കിയാൽ കർശന നടപടി കൈകൊള്ളുന്നതാണെന്നും അറിയിച്ചിട്ടുണ്ട്. പച്ചക്കറി, പലചരക്കു സാധനങ്ങൾ, എന്നിവയ്ക്ക് പൊതുവിപണിയിൽ ലഭ്യത കുറവില്ല. കൂടാതെ പെട്രോൾ, ഗ്യാസ് എന്നിവയ്ക്കും പൊതുവിപണിയിൽ ലഭ്യത കുറവില്ലെന്നും അറിയിച്ചു.ജില്ലയിലെ 600 ഓളം വരുന്ന ഗ്യാസ് ഡെലിവറി ബോയ്‌സിനായി അതാതു താലൂക്ക് ഡോക്ടർമാരുടെ നേത്യത്വത്തിൽ ഒരു ബോധവൽക്കരണം നടത്തുന്നതിനും തീരുമാനിച്ചിട്ടുണ്ട്. പൂഴ്ത്തിവെയ്പ്പും അധികവില ഈടാക്കുന്നതും തടയുന്നതിനായി വിവിധ വകുപ്പുകൾ ഏകോപിച്ചുകൊണ്ടുള്ള പരിശോധന കർശനമാക്കിയതായും സപ്ലൈ ഓഫീസർ അറിയിച്ചു

Comments are closed.