1470-490

അമിത വില ഈടാക്കുന്നതായി പരാതി;നഗരസഭ സെക്രട്ടറിയുടെ നേത്യത്വത്തിൽ കടകളിൽ പരിശോധന നടത്തി.

വളാഞ്ചേരി: കോവിഡ് 19 ന്റെ പശ്ചാതലത്തിൽ ലോക് ഡൗൺ പ്രഖ്യാപിച്ചതിന്റെ മറവിൽ കടകളിൽ അമിത വില ഈടാക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിൽ നഗരസഭ സെക്രട്ടറി എസ്.സുനിൽകുമാറിന്റെ നേതൃത്വത്തിൽ മാർക്കറ്റിലെ പച്ചക്കറി, പലചരക്ക് കടകളിൽ പരിശോധന നടത്തുകയും വ്യാപാരികൾക്ക് താക്കീത് നൽകുകയും ചെയ്തു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും ലൈസൻസ് റദ്ദ് ചെയ്യൽ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും സെക്രട്ടറി പറഞ്ഞു. ഹെൽത്ത് ഇൻസ്പെക്ടർ പത്മിനി, നഗരസഭ ജീവനക്കാരായ അനിൽകുമാർ.പി.എ, ബിനു എന്നിവരും പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.

Comments are closed.