ലോക്ക് ഡൗൺ: തീരദേശത്ത് പരിശോധന ശക്തമാക്കി

പോലീസ്; 16 പേർക്കെതിരെ കേസ്ഇന്ത്യയൊട്ടാകെ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ തീരപ്രദേശത്ത് സർക്കാർ നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടികളുമായി പോലീസ്. നിയന്ത്രണങ്ങൾ ലംഘിച്ച 16 പേർക്കെതിരെ പോലീസ് കേസെടുത്തു. അനാവശ്യമായി സ്വകാര്യവാഹനങ്ങളിൽ കറങ്ങി നടക്കുക, പൊതു കളിസ്ഥലങ്ങളിൽ കളിക്കുക, കൂട്ടം കൂടുക എന്നിങ്ങനെ വിവിധ നിയമലംഘനങ്ങൾ നടത്തിയതിനാണ് കേസ് ചാർജ്ജ് ചെയ്തിരിക്കുന്നത്. കയ്പമംഗലം പോലീസ് സ്റ്റേഷനിലെ എസ് ഐമാരായ ജയേഷ് ബാലൻ, കെ എസ് സുബിന്ദ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പട്രോളിംഗിൽ 8 പേർക്കെതിരെ കേസ് ചാർജ്ജ് ചെയ്തു. മതിലകം പോലീസ് സ്റ്റേഷൻ പരിധിയിൽ മൂന്ന് പേർക്കെതിരെയും കേസുണ്ട്. കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ 5 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. 40 വാഹനങ്ങൾക്ക് പിഴയും ചുമത്തിയിട്ടുണ്ട്. നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്ക് ആറ് മാസം വരെ തടവും പിഴയും ലഭിക്കുമെന്നാണ് നിയമം.
Comments are closed.