1470-490

ലോക് ഡൗൺ രണ്ടാം ദിവസവും കുന്നംകുളത്ത് സ്ഥിതി പൂര്‍ണം.

രാവിലെ മുതല്‍ തന്നെ കുന്നംകുളത്ത് കനത്ത പോലീസ് പരിശോധന ഏര്‍പ്പെടുത്തിയരുന്നു.  കെ എ പി യുടെ പ്രത്യേക പോലീസ് സ്‌ക്വാഡും പരിശോധനകള്‍ക്കായി കുന്നംകുളം ടൗണില്‍ ഉണ്ടായിരുന്നു.. പോലീസ് സ്റ്റേഷനു മുന്നിലും ഗുരുവായൂര്‍ റോഡിലും പ്രത്യേക ബാരിക്കേഡുകള്‍ തയ്യാറാക്കിയിരുന്നു..  വാഹനങ്ങളെ പൂര്‍ണ്ണമായി പരിശോധിച്ചശേഷം മാത്രമാണ്  കടത്തിവിട്ടിരുന്നത്. ..  പ്രത്യേക ആവശ്യങ്ങള്‍ ഇല്ലാതെ വന്ന വാഹനങ്ങള്‍ ഒന്നും തന്നെ പോലീസ് കടത്തിവിട്ടില്ല. നിശ്ചിത രേഖകളില്ലാതെ വന്ന പല വാഹനങ്ങളും പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്… മാസ്‌ക്കുകള്‍ വയ്ക്കുന്നതിനും പോലീസ് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.

Comments are closed.