1470-490

കുന്നംകുളം നഗരസഭയുടെ വാര്‍ഷിക ബജറ്റ് അവതരിപ്പിച്ചു.

കുന്നംകുളം: സാധാരണഗതിയില്‍ വൈസ് ചെയര്‍മാന്‍ അവതരിപ്പിക്കേണ്ട ബജറ്റ് പ്രതിപക്ഷം  കോടതിയെ സമീപിച്ചതോെ് മുനിസിപ്പല്‍ സെക്രട്ടറിയാണ് ബജറ്റ് തയ്യാറാക്കി അവതരിപ്പിച്ചത്്.കൊറോണ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഏറെ സജ്ജീകരണങ്ങള്‍ ഒരുക്കിയാണ് കുന്നംകുളം നഗരസഭാ ബജറ്റ് അവതരിപ്പിക്കപ്പെട്ടത്. വൈസ് ചെയര്‍മാനെ ബജറ്റ് അവതരിപ്പിക്കുന്നതില്‍ നിന്നും പ്രതിപക്ഷം ഹൈക്കോടതി വഴി തടഞ്ഞതിനെ തുടര്‍ന്ന് നഗരസഭാ സെക്രട്ടറി കെ കെ മനോജ് ആണ് ബജറ്റ് തയ്യാറാക്കി അവതരിപ്പിച്ചത്്. എട്ടു കോടി 10 ലക്ഷത്തി 7229 രൂപ മുന്നിരിപ്പ് ഉള്‍പ്പെടെ 88 കോടി 97 ലക്ഷത്തി 24 ആയിരത്തി 334 രൂപ ആകെ വരവും 85 കോടി 11 ലക്ഷത്തി 47 ആയിരത്തി 51 രൂപ ചിലവും, മൂന്നു കോടി 85 ലക്ഷത്തി 77 ആയിരത്തി 282 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് ആണ് കുന്നംകുളത്ത് അംഗീകാരത്തിനായി സമര്‍പ്പിച്ചത്. വിവിധ മേഖലകളായി നീക്കിവച്ചിരിക്കുന്ന തുകകളും മറ്റുകാര്യങ്ങളും ഉള്‍പ്പെടുത്തിയുള്ള വിശദമായ ബജറ്റ് തന്നെയാണ് നഗരസഭാ സെക്രട്ടറി കൗണ്‍സിലിന് മുന്നില്‍ സമര്‍പ്പിച്ചത്.  നഗരസഭാ ചെയര്‍പേഴ്സണ്‍ സീതാ രവീന്ദ്രന്‍ ഇതിനുമുന്നോടിയായി ആമുഖപസംഗം നടത്തി. ഈ നഗരസഭ ഭരണ സമിതിയുടെ അഞ്ചാമത്തെയും അവസാനത്തേതുമായ ബജറ്റ് ആണ് സമര്‍പ്പിക്കുന്നത് എന്ന ആമുഖത്തോടെയാണ് ചെയര്‍പേഴ്സണ്‍ പ്രസംഗം തുടങ്ങിയത്.  ഇതുവരെയുള്ള നഗരസഭയുടെ ബജറ്റുകള്‍ പൊള്ളയായ പ്രഖ്യാപനങ്ങളില്‍ മാത്രം ഒതുക്കുകയല്ല  എല്ലാം പ്രാവര്‍ത്തികമാക്കുകയാണ് ഭരണസമിതി ചെയ്തിരിക്കുന്നത് എന്നതിന്റെ  സൂചകങ്ങളാണ് ആധുനിക ബസ് ടെര്‍മിനല്‍, മുഖ്യമന്ത്രിയുടെ പ്രഥമ ഹരിത അവാര്‍ഡ്, സുഭിക്ഷ  ഹോട്ടല്‍, വനിതാ ഹോസ്റ്റല്‍, ചൊവ്വന്നൂര്‍ കമ്മ്യൂണിറ്റി ഹാള്‍, സപ്തതി സ്മാരകങ്ങള്‍ തുടങ്ങിയവയെല്ലാം. പാശ്ചാത്തല മേഖലയിലെ വികസനങ്ങള്‍ മാത്രമല്ല കഴിഞ്ഞ നാലു വര്‍ഷക്കാലമായി നഗരസഭ നടത്തിവരുന്ന ഓരോ പ്രവര്‍ത്തനങ്ങളിലും ഇരുന്നൂറില്‍പരം പേര്‍ക്ക് തൊഴിലവസരങ്ങളും നല്‍കിയിട്ടുണ്ട് എന്നും ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. കുന്നംകുളത്തിന്റെ ചരിത്രപശ്ചാത്തലത്തില്‍ നിന്നുകൊണ്ട്  ഇവിടെ നടന്ന വിവിധ  വികസന പ്രവര്‍ത്തനങ്ങളെകുറിച്ച് എല്ലാ കൗണ്‍സിലര്‍മാര്‍ക്കും ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം എന്ന് കൂടി പറഞ്ഞുകൊണ്ടാണ് ചെയര്‍പേഴ്സണ്‍ ആമുഖപ്രസംഗം അവസാനിപ്പിച്ചത്. തുടര്‍ന്ന് നഗരസഭാ വൈസ് ചെയര്‍മാന്‍ പി എം സുരേഷ് ബജറ്റിനെ പിന്താങ്ങി സംസാരിച്ചു. പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ കെ ആനന്ദനും ബജറ്റിനെ പിന്താങ്ങി. കൊറോണ ഭീതിയുടെ ആശങ്കകള്‍ക്കിടയിലും നഗരസഭാ സെക്രട്ടറി തയ്യാറാക്കിവെച്ച ബജറ്റ് അംഗീകരിക്കുന്നുവെന്ന് ബിജെപിയിലെ കെ മുരളിയും പറഞ്ഞു. ഇതിനിടെ പ്രതിപക്ഷമായ യുഡിഎഫ് പ്രതിഷേധം ഉയര്‍ത്താന്‍ ശ്രമിക്കുന്നതിനു മുന്‍പ് തന്നെ യോഗം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ച് ചെയര്‍പേഴ്സണ്‍ യോഗം പിരിച്ചുവിടകുകയായിരുന്നു.

Comments are closed.