1470-490

അന്തിക്കാട് ഗ്രാമപഞ്ചായത്ത് ഹെൽപ് ഡെസ്‌ക് പ്രവർത്തനം സജീവം

അന്തിക്കാട് ഗ്രാമപഞ്ചായത്തിൽ ഹോം ക്വാററൈനിൽ കഴിക്കുന്നവർക്ക് സഹായവുമായി പഞ്ചായത്ത് അംഗങ്ങൾ. 212 പേരാണ് വിദേശത്ത് നിന്ന് വന്ന് ഗ്രാമപഞ്ചായത്തിൽ ഹോം ക്വാറന്റൈയിനിൽ കഴിയുന്നത്. ഇവർക്ക് വേണ്ട നിർദ്ദേശങ്ങളും സേവനങ്ങളും നൽകുന്നതിന് വേണ്ടി പഞ്ചായത്ത് ഓഫീസിൽ ഹെൽപ് ഡെസ്‌കും ആരംഭിച്ചിട്ടുണ്ട്. 14 ദിവസത്തെ ഹോം ക്വാറന്റൈയ്ൻ കഴിഞ്ഞവർക്ക് വേണ്ട മെഡിക്കൽ സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിനുള്ള സൗകര്യവും പഞ്ചായത്തിന്റെ നേതൃത്വത്തിൽ ചെയ്യുന്നുണ്ട്. വീടുകളിൽ കഴിയുന്നവർക്ക് ആവശ്യമായ ഭക്ഷണ സാധാനങ്ങളും മരുന്നുകളും ആവശ്യനുസരണം എത്തിച്ചു നൽക്കുന്നുണ്ട്. ആശ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, പഞ്ചായത്തംഗങ്ങൾ, മെമ്പർമാർ എന്നിവരുടെ സഹകരണത്തോടെയാണ് ഹോം ക്വാററൈന്റെനിൽ കഴിയുന്നവർക്ക് വേണ്ട സഹായം ചെയ്യാൻ കഴിഞ്ഞതെന്ന് അന്തിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ വി ശ്രീവത്സൻ പറഞ്ഞു.

Comments are closed.