തൊഴിലാളികൾക്ക് സർക്കാർ സഹായവും ഇളവുകളും ലഭ്യമാക്കണം SDTU
മലപ്പുറം:കൊറോണ ഭീതിയിൽ രാജ്യമൊന്നാകെ ദുരിതത്തിലായ ഈ ഘട്ടത്തിൽ
സർക്കാറിന്റെ വിവിധ ക്ഷേമപദ്ധതികളിൽ അംഗങ്ങളായ തൊഴിലാളികൾക്ക്
ബാങ്ക് മുഖേന
സാമ്പത്തിക സഹായം ലഭ്യമാക്കണമെന്ന്
SDTU മലപ്പുറം ജില്ലാ
ജനറൽ സെക്രട്ടറി
P. A ഷംസുദ്ദീൻ
കേരള സർക്കാരിനോട് ആവശ്യപ്പെട്ടു. മോട്ടോർ വാഹനങ്ങളടക്കം ഓടാൻ കഴിയാത്ത സാഹചര്യത്തിൽ ഡ്രൈവർമാരായ ക്ഷേമനിധി ബോർഡിൽ അംഗങ്ങളായവർക്ക് ബോർഡിൽ നിന്ന് സഹായം നൽകണം:.അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് കൂടി ലഭ്യമാകുന്ന തരത്തിൽ ആശ്വാസ പദ്ധതികൾ പ്രഖ്യാപിക്കണം.
കോൺട്രാക്റ്റ് കാര്യേജ് വാഹനങ്ങൾ ഉൾപ്പടെ സംസ്ഥാനത്തെ ടാക്സി വാഹനങ്ങളുടെ ക്വാർട്ടർലി ടാക്സ് ഒഴിവാക്കി ഉത്തരവിറക്കണം.
ഫിഷറീസ് മേഖലയുൾപ്പടെ മുഴുവൻ തൊഴിൽ മേഖലയിലും പാക്കേജ്കൾ പ്രഖ്യാപിച്ച് തൊഴിലാളികളേയും അവരുടെ കുടുംബാംഗങ്ങളേയും പട്ടിണിയിൽ നിന്നും കരകയറ്റണമെന്നും SDTU സർക്കാറിനോട് ആവശ്യപ്പെടുന്നു.
Comments are closed.