1470-490

അന്യസംസ്ഥാന തൊഴിലാളികൾക്ക് സൗജന്യ ഭക്ഷണകിറ്റ്

അന്യസംസ്ഥാന തൊഴിലാളികൾക്ക് സൗജന്യ ഭക്ഷണകിറ്റ:്മാതൃകയായി പെരിഞ്ഞനം പഞ്ചായത്ത്ലോക്ക് ഡൗണിനെ നേരിടാൻ അന്യസംസ്ഥാന തൊഴിലാളികൾക്കും ദരിദ്ര കുടുംബങ്ങൾക്കും സൗജന്യ ഭക്ഷണകിറ്റൊരുക്കി പെരിഞ്ഞനം പഞ്ചായത്ത്. പെരിഞ്ഞനം പഞ്ചായത്ത് പ്രസിഡന്റ് കെ കെ സച്ചിത്തിന്റെ നേതൃത്വത്തിൽ അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന പ്രദേശങ്ങൾ സന്ദർശിച്ച് ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്. ഏകദേശം 31 പേരടങ്ങുന്നവരുടെ ലിസ്റ്റാണ് തയ്യാറാക്കിയിരിക്കുന്നത്. അന്യസംസ്ഥാന തൊഴിലാളികൾ, എസ് ടി കോളനിയിൽ പിന്നാക്കം നിൽക്കുന്ന ദരിദ്രർ, ഹോം ക്വാറന്റൈനിൽ ഇരിക്കുന്ന ഭക്ഷണം ആവശ്യമുള്ളവർ എന്നിങ്ങനെ ഒരു വാർഡിൽ നിന്ന് തെരഞ്ഞെടുത്ത 50 പേർക്കാണ് ഭക്ഷണ കിറ്റുകൾ നൽകുന്നത്. സന്നദ്ധ സംഘടനകളുമായി സഹകരിച്ചാണ് പഞ്ചായത്ത് ഈ പദ്ധതി നടപ്പിലാക്കുന്നത്. രണ്ടരലക്ഷം രൂപയാണ് ഇതിന് ചെലവ് വരിക. 650 പേർക്കാണ് സൗജന്യ ഭക്ഷണ കിറ്റുകൾ അവരുടെ വീടുകളിൽ എത്തിച്ച് നൽകുക. മണപ്പുറം കമ്പനിയും ഒരു സ്വകാര്യ വ്യക്തിയും പഞ്ചായത്തിന്റെ ഈ സംരംഭത്തിൽ പങ്കാളികളാണ്.

Comments are closed.

x

COVID-19

India
Confirmed: 44,672,787Deaths: 530,612